Kinetic DX Electric Scooter source: X
Automobile

ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം, ഒരു ലക്ഷം മുതല്‍ വില; കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് 28ന്, അറിയാം ഫീച്ചറുകള്‍

ജനപ്രിയ വാഹനമായ ആക്ടീവയ്ക്ക് മുന്‍പേ ഇന്ത്യക്കാരുടെ മനസ്സില്‍ കയറിപ്പറ്റിയ ഗിയര്‍ലെസ് സ്‌കൂട്ടര്‍ ആണ് കൈനറ്റിക് ഹോണ്ട

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജനപ്രിയ വാഹനമായ ആക്ടീവയ്ക്ക് മുന്‍പേ ഇന്ത്യക്കാരുടെ മനസ്സില്‍ കയറിപ്പറ്റിയ ഗിയര്‍ലെസ് സ്‌കൂട്ടര്‍ ആണ് കൈനറ്റിക് ഹോണ്ട. പലതരം ഐക്കോണിക് ടു വീലര്‍ വാഹനങ്ങളും രാജ്യത്തിന് സമ്മാനിച്ചവരാണ് കൈനറ്റിക്. ലൂണ മോപ്പഡ് പോലുള്ളവയെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. ഇപ്പോള്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കൈനറ്റിക് ഗ്രീന്‍. എക്‌സ് ഷോറൂം വില ഒരു ലക്ഷത്തിനും 1.40 ലക്ഷത്തിനും ഇടയിലാവാനാണ് സാധ്യത.

ജൂലൈ 28ന് കൈനറ്റിക് ഗ്രീന്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. DX എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇലക്ട്രിക് ഇരുചക്ര വാഹനം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന ടു-സ്‌ട്രോക്ക് കൈനറ്റിക് ഹോണ്ട DX ന്റെ ആധുനിക പതിപ്പായിട്ടാണ് അറിയപ്പെടുന്നത്. ലോഞ്ച് പ്രഖ്യാപനത്തിന് ശേഷം, ഇവിയുടെ ആദ്യ ടീസര്‍ ബ്രാന്‍ഡ് പുറത്തിറക്കി. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ വിഎക്‌സ്2, ഏഥര്‍ റിസ്റ്റ, തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഇത് പ്രധാനമായി മത്സരിക്കുക.

ഇലക്ട്രിക് സ്‌കൂട്ടറില്‍ തിളക്കമുള്ള ലോഗോകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹെഡ്ലാമ്പിന് മുകളിലായിരിക്കും ഇവ പ്രത്യക്ഷപ്പെടുക. ടിഎഫ്ടി ഡിസ്‌പ്ലേ പോലുള്ള മറ്റു ഫീച്ചറുകളും കമ്പനി പങ്കുവച്ചിട്ടുണ്ട്. 1.8 kWh മുതല്‍ 3 kWh വരെയുള്ള ബാറ്ററിയുമായിട്ടായിരിക്കാം സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കാം കമ്പനി വാഗ്ദാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്‌പൈ ഷോട്ടുകള്‍ അനുസരിച്ച് സ്‌കൂട്ടറില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സസ്‌പെന്‍ഷനില്‍ മുന്നില്‍ ഒരു ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്കുകളും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Kinetic DX Electric Scooter launch July 28

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT