Mahindra Thar Roxx Star EDN Launched  image credit: Mahindra
Automobile

വില 16.85 ലക്ഷം രൂപ മുതല്‍, ഗ്ലാമര്‍ ലുക്കില്‍ പുതിയ ഥാര്‍ റോക്‌സ്; സ്റ്റാര്‍ ഇഡിഎന്‍ വിപണിയില്‍

ഥാര്‍ റോക്സ് ലൈനപ്പ് വിപുലീകരിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഥാര്‍ റോക്സ് ലൈനപ്പ് വിപുലീകരിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. ലുക്കില്‍ കൂടുതല്‍ സൗന്ദര്യം പകര്‍ന്ന് പരിഷ്‌കരിച്ച എസ് യുവി വേര്‍ഷന്‍ ആയ സ്റ്റാര്‍ ഇഡിഎന്‍ ആണ് മഹീന്ദ്ര അവതരിപ്പിച്ചത്.

16.85 ലക്ഷം രൂപയാണ് പ്രാരംഭ വില ( എക്‌സ്-ഷോറൂം). ഡിസൈന്‍ അടിസ്ഥാനമാക്കിയുള്ള അപ്ഗ്രേഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, റോക്സിന്റെ കൂടുതല്‍ എക്സ്‌ക്ലൂസീവും പ്രീമിയവുമായിട്ടുള്ള പതിപ്പാണ് സ്റ്റാര്‍ ഇഡിഎന്‍.

പിയാനോ ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലും ഇതുമായി പൊരുത്തപ്പെടുന്ന പിയാനോ ബ്ലാക്ക് അലോയ് വീലുകളുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഹീറോ കളറായി മഹീന്ദ്ര പുതിയ സിട്രിന്‍ യെല്ലോ പെയിന്റ് ഷേഡും അവതരിപ്പിച്ചിട്ടുണ്ട്. വാങ്ങുന്നവര്‍ക്ക് ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നി നിറങ്ങളും വാഹനം വാഗ്ദാനം ചെയ്യുന്നു.

ക്യാബിനില്‍ ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സ്ലൈഡിംഗ് ആംറെസ്റ്റ്, റീക്ലൈന്‍ ഫംഗ്ഷനോടുകൂടിയ 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, സറൗണ്ട്-വ്യൂ കാമറ എന്നിവയാണ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അലക്സ ഇന്റഗ്രേഷനോടുകൂടിയ അഡ്രിനോക്സ് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഒമ്പത് സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിവ സാങ്കേതിക കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.

Mahindra Thar Roxx Star EDN Launched

മെക്കാനിക്കല്‍ വശത്ത്, എസ്യുവി സ്റ്റാന്‍ഡേര്‍ഡ് റോക്സിന്റെ അതേ എന്‍ജിന്‍ ഓപ്ഷനുകളില്‍ തുടരുന്നു. 176 ബിഎച്ച്പിയും 380 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിജിഡിഐ പെട്രോള്‍ എന്‍ജിന്‍ ആണ് ഇതിന്റെ കരുത്ത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, 172 ബിഎച്ച്പിയും 400 എന്‍എം വരെ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ലഭ്യമാണ്.

Mahindra Thar Roxx Star EDN Launched at Rs. 16.85 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

മുട്ട എങ്ങനെ പെർഫക്ട് ആയി പുഴുങ്ങാം

തരൂരിനെ അനുനയിപ്പിക്കണം, മഞ്ഞുരുക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടും

വിവാദങ്ങൾക്ക് പിന്നാലെ സംഗീത പരിപാടിയിൽ 'വന്ദേ മാതരം' പാടി എആർ റഹ്മാൻ; നിറഞ്ഞ കയ്യടി

യുഎസില്‍ ഇന്ത്യന്‍ യുവതി ഉള്‍പ്പെടെ നാലുപേരെ വെടിവെച്ചു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

SCROLL FOR NEXT