Mahindra Vision S SOURCE: X
Automobile

വരുന്നു മഹീന്ദ്രയുടെ പുതിയ എസ് യുവി; അറിയാം വിഷന്‍ എസ് ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ മോഡലായ വിഷന്‍ എസ് സബ് ഫോര്‍ മീറ്റര്‍ എസ് യുവിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ മോഡലായ വിഷന്‍ എസ് സബ് ഫോര്‍ മീറ്റര്‍ എസ് യുവിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കുമായി വില്‍പ്പനയ്ക്ക് എത്തുന്ന എസ് യുവിയുടെ പിന്‍ഭാഗത്തെ ലൈറ്റ് ഡിസൈന്‍ ചിത്രങ്ങളാണ് പുറത്തുവന്നത്.

2027ല്‍ വാഹനം വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായുള്ള അവസാന ഘട്ട പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌കോര്‍പിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പുതിയ ടെയില്‍-ലൈറ്റ് ഡിസൈനാണ് പുതിയ സ്‌പൈ ചിത്രങ്ങള്‍ കാണിക്കുന്നത്. ഈ ടെയില്‍ ലൈറ്റുകളുടെ ആകൃതി സ്‌കോര്‍പിയോയുടേതിന് സമാനമാണെങ്കിലും ലൈറ്റ് ഹൗസിങ്ങിന്റെ ഡിസൈനില്‍ വ്യത്യാസമുണ്ട്. റൗണ്ട് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, സ്റ്റെപ്പിനി വീല്‍ എന്നിവ പുറത്തുനിന്നുള്ള കാഴ്ചയില്‍ വ്യക്തമാണ്.

മഹീന്ദ്രയുടെ പുതിയ NU_IQ മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് വിഷന്‍ എസ് ഒരുങ്ങുന്നത്. 10.5 ലക്ഷം രൂപ മുതല്‍ 17.5 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്.

Mahindra Vision S New Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍

'ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്'; റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ വിചിത്രവാദവുമായി സണ്ണി ജോസഫ്

കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റ, ടിഗോര്‍ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് വെള്ളിയാഴ്ച; അറിയാം ഫീച്ചറുകള്‍- വിഡിയോ

യുപിയിൽ നിന്നും വിമാനത്തിൽ പറന്നിറങ്ങി ബൈക്കിൽ കറങ്ങി മോഷണം; അന്തർസംസ്ഥാന കവർച്ചാ സംഘം കണ്ണൂരിൽ പിടിയിൽ