Mahindra XUV 3XO REVX EDGE variant  source: Mahindra
Automobile

പത്തുലക്ഷം രൂപയില്‍ താഴെ വില; മഹീന്ദ്ര 'XUV 3XO REVX EDGE' വേരിയന്റ് വിപണിയില്‍, ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ XUV 3XO മോഡല്‍ ശ്രേണി വിപുലീകരിച്ച് രണ്ട് പുതിയ REVX വേരിയന്റുകള്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ XUV 3XO മോഡല്‍ ശ്രേണി വിപുലീകരിച്ച് രണ്ട് പുതിയ REVX വേരിയന്റുകള്‍ പുറത്തിറക്കി. പത്തുലക്ഷം രൂപയില്‍ താഴെ വില വരുന്നതാണ് ഈ വേരിയന്റുകള്‍. മിഡ് സൈസ് വിഭാഗത്തില്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചത്.

XUV 3XO REVX EDGE എഡ്ജ് വേരിയന്റില്‍ ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 26.03 സെന്റിമീറ്റര്‍ എച്ച്ഡി ഇന്‍ഫോടെയ്്ന്‍മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ വ്യൂ കാമറ, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവിങ് സീറ്റ്, റിയര്‍ എസി വെന്റുകള്‍, കപ്പ് ഹോള്‍ഡറുകളോട് കൂടിയ റിയര്‍ ആംറെസ്റ്റ് എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍. REVX EDGE (O) വേരിയന്റില്‍ പനോരമിക് സണ്‍റൂഫ്, റൂഫ് റെയിലുകള്‍, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ഔട്ട്‌സൈഡ് റിയര്‍-വ്യൂ മിററുകള്‍, പാസീവ് കീലെസ് എന്‍ട്രി, പുഷ്- ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍ എന്നിവയാണ് പ്രത്യേകതകള്‍.

ഇവ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. എടി ആന്റ് എംടി ട്രാന്‍സ്മിഷനുകളുള്ള 1.2ലിറ്റര്‍ mStallion TCMPFi പെട്രോള്‍, കൂടാതെ എഎംടി, എംടി ട്രാന്‍സ്മിഷനുകളുള്ള 1.5ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. കൂടാതെ നിലവിലുള്ള XUV 3XO REVX M(O) വേരിയന്റിലേക്ക് മഹീന്ദ്ര ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൂന്ന് വേരിയന്റുകളും എവറസ്റ്റ് വൈറ്റ്, സ്‌റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഗാലക്‌സി ​ഗ്രേ എന്നി കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

Mahindra XUV 3XO REVX EDGE variant launched at Rs. 9.39 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

'ക്യാപ്റ്റാ... കപ്പലണ്ടി വിൽക്കാൻ വന്നതാണോ'! ബാബറിനെതിരെ അക്രം

ഏകദേശം 7000 കോടി ചെലവ്, ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങള്‍; സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി

'നല്ല കാര്യം, പക്ഷേ ആ രോഗിയെ അങ്ങനെയല്ല മാറ്റേണ്ടത്': ട്രോമ പ്രോട്ടോക്കോൾ ഓർമ്മിപ്പിച്ച് ഡോ. മനോജ് വെള്ളനാട്

മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍