Maruti e Vitara image credit: maruti
Automobile

റേഞ്ച് 543 കിലോമീറ്റര്‍ വരെ, നിരവധി സുരക്ഷാ ഫീച്ചറുകള്‍; ഇ- വിറ്റാര ബുക്കിങ് ജനുവരി മുതല്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ- വിറ്റാര പ്രദര്‍ശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ- വിറ്റാര പ്രദര്‍ശിപ്പിച്ചു. എന്നാല്‍ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ് യുവി കൂടിയായ ഇ- വിറ്റാരയുടെ ഡെലിവറി അടുത്ത വര്‍ഷമാണ് ആരംഭിക്കുക. ജനുവരി മുതല്‍ ബുക്കിങ് ആരംഭിക്കും. നിലവില്‍ ഇതിന്റെ ഉല്‍പ്പാദനം മാരുതിയുടെ ഗുജറാത്ത് പ്ലാന്റില്‍ ആരംഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണിയിലേക്ക് കാര്‍ കയറ്റുമതി ചെയ്ത് തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ പുതിയ കാറിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.

2025 ലെ ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച് ഏകദേശം 10 മാസങ്ങള്‍ക്ക് ശേഷമാണ് മാരുതി ഇ വിറ്റാര ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇ- വിറ്റാരയുടെ മൂന്ന് വകഭേദങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. അതായത് ഡെല്‍റ്റ, സീറ്റ, ആല്‍ഫ. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളും പരമാവധി 543 കിലോമീറ്റര്‍ ദൂരപരിധിയും ഇ വിറ്റാര വാഗ്ദാനം ചെയ്യുന്നു. 4.27 മീറ്റര്‍ നീളമുള്ള വാഹനം (2.7 മീറ്റര്‍ വീല്‍ബേസ്) സെഗ്മെന്റിലെ ഏറ്റവും വലുതാണ്. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാരുതിയുടെ ലെവല്‍ 2 ADAS തുടങ്ങിയ ഫീച്ചറുകളുമായാണ് ഇ- വിറ്റാര അരങ്ങേറ്റം കുറിക്കുക. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, 360-ഡിഗ്രി കാമറ, ഇലക്ട്രിക് പവറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, TPMS, പനോരമിക് സണ്‍റൂഫ് എന്നിവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പത്തു കളര്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുക. എസ്യുവി രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വരുന്നത്. 48.8kWh ,61.6kWh. എംജി ഇസഡ്എസ് ഇവി, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര ബിഇ 6, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, കിയ കാരന്‍സ് ക്ലാവിസ് ഇവി, ടൊയോട്ടയുടെ പുതിയ മോഡലുകള്‍, വിഡബ്ല്യു-സ്‌കോഡ, ഹോണ്ട, റെനോ-നിസാന്‍ അലയന്‍സ് എന്നിവയുമായാണ് ഇ- വിറ്റാര മത്സരിക്കുക. ഇ- വിറ്റാരയുടെ വിജയത്തെ അടിസ്ഥാനമാക്കി ഫ്രോങ്ക്‌സ്, ജിംനി, ബലേനോ, എര്‍ട്ടിഗ എന്നിവയുടെ ഇലക്ട്രിക് പതിപ്പുകള്‍ ഇറക്കാനും മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്. എന്നിരുന്നാലും, പെട്രോള്‍, സിഎന്‍ജി, സിബിജി, ഹൈബ്രിഡ്, ഇവി എന്നിവ ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി-പവര്‍ട്രെയിന്‍ സമീപനം സ്വീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Maruti e Vitara range is up to 543km, booking starts from january

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ബവുമ തിരിച്ചെത്തി, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ; മുന്നറിയിപ്പില്‍ മാറ്റം

മഞ്ഞുകാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്സ്ട്ര കെയര്‍

SCROLL FOR NEXT