Hero Glamour X 125 image credit: hero motocorp
Automobile

ആദ്യമായി ക്രൂയിസ് കണ്‍ട്രോള്‍, പാനിക് ബ്രേക്കിങ് സിസ്റ്റം; 89,999 രൂപ വില, ഗ്ലാമര്‍ എക്‌സ് 125 വിപണിയില്‍

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്ലാമര്‍ എക്‌സ് 125 എന്ന പേരിലുള്ള ബൈക്കിന് 89,999 രൂപയാണ് (എക്‌സ്-ഷോറൂം) വില. പ്രകടനത്തിലും ഇന്ധനക്ഷമതയിലും ഒരു കുറവും വരുത്താതെ, സവിശേഷതകളാല്‍ സമ്പന്നമായ മോട്ടോര്‍സൈക്കിള്‍ ആണ് വിപണിയില്‍ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

125 സിസി സെഗ്മെന്റില്‍ ആദ്യമായി ക്രൂയിസ് കണ്‍ട്രോളുമായാണ് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കോ, റോഡ്, പവര്‍ എന്നി മൂന്ന് റൈഡ് മോഡുകളിലാണ് ബൈക്ക് വരുന്നത്. പാനിക് ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ബ്ലാക്ക് ടീല്‍ ബ്ലൂ, മെറ്റാലിക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് പേള്‍ റെഡ്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് മെറ്റാലിക് സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളിലാണ് ഹീറോ മോട്ടോകോര്‍പ്പ് പുതിയ ഗ്ലാമര്‍ എക്‌സ് 125 വില്‍ക്കുന്നത്.

ഈ എല്ലാ കളര്‍ വേരിയന്റുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്ള ഒരേ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. ഗ്ലാമര്‍ എക്‌സ് 125 ന് കരുത്ത് പകരുന്നത് 8,250 rpmല്‍ 11.4 bhp കരുത്തും 6,500 rpmല്‍ 10.5 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പുതുക്കിയ 124.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഹീറോ എക്സ്ട്രീം 125ആറിന് സമാനമാണ് ഇതിന്റെ പവര്‍. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി മോട്ടോറിനെ ഇണക്കിചേര്‍ത്തിട്ടുണ്ട്. ബൈക്കിന്റെ ബുക്കിങ് എല്ലാ ഹീറോ ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചു. അടുത്ത ആഴ്ച മുതല്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

New Hero Glamour X 125 launched, to be Sold in Five Colours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT