Kia Sorento  SOURCE: KIA
Automobile

കിയയുടെ പുതിയ എസ് യുവി വരുന്നു, 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; സോറെന്റോ ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ പലതവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ട സോറെന്റോ എസ് യുവിയാണ് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇതിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു.

ടീസര്‍ ചിത്രത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ ലോഞ്ചില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ കുറിച്ച് ഏകദേശം ധാരണ ഇതില്‍ നിന്ന് ലഭിക്കുന്നുണ്ട്. സോറെന്റോയുടെ അനൗദ്യോഗിക ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യമോ പുതിയ കിയ സോറെന്റോ വിപണിയില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്.ഈ മോഡലിന് ഏകദേശം 45 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം) പ്രതീക്ഷിക്കുന്നത്.

ലെവല്‍ 2 അഡാസ് സ്യൂട്ട്, ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പനോരമിക് സണ്‍റൂഫ്, പവേര്‍ഡ് ആന്റ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓള്‍ എല്‍ഇഡി ലൈറ്റിങ്, വലിയ അലോയ് വീലുകള്‍ എന്നിവയായിരിക്കും വാഹനത്തിന്റെ പുതിയ ഫീച്ചറുകളായി കമ്പനി അവതരിപ്പിക്കുക. ഹൈബ്രിഡ് രൂപത്തിലുള്ള 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഓപ്ഷണല്‍ എഡബ്ല്യൂഡി സിസ്റ്റവും സോറെന്റോയ്ക്ക് കരുത്തുപകരുമെന്നാണ് കരുതുന്നത്.

New Kia Sorento Confirmed For India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല