Triumph Thruxton 400 SOURCE: X
Automobile

20,000 രൂപ വരെ വിലക്കുറവ്, പുതിയ 350 സിസി ബൈക്കുകളുമായി ട്രയംഫ്, ഏപ്രില്‍ ആറിന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍

പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ പുതിയ 350 സിസി ബൈക്കുകള്‍ ഏപ്രില്‍ ആറിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ പുതിയ 350 സിസി ബൈക്കുകള്‍ ഏപ്രില്‍ ആറിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ 350 സിസി ശ്രേണിയില്‍ അപ്ഡേറ്റ് ചെയ്ത സ്പീഡ്, സ്‌ക്രാംബ്ലര്‍, ത്രക്സ്റ്റണ്‍ മോഡലുകള്‍ ഉള്‍പ്പെടും.

പുതിയ 350 ശ്രേണിയില്‍ 398 സിസി മോട്ടോറിന്റെ കുറഞ്ഞ പതിപ്പായിരിക്കും ഉപയോഗിക്കുക. എന്നാല്‍ സ്‌ട്രോക്കില്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍ എന്‍ജിന്‍ സിലിണ്ടറിന്റെ വ്യാസമായ ബോറില്‍ കുറവ് വരുത്തിയാണ് 349 സിസിയില്‍ എത്തിച്ചിരിക്കുന്നത്. ടോര്‍ക്ക് ഡെലിവറി മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്.

പവര്‍ കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 349 സിസി എന്‍ജിന് 35 ബിഎച്ച്പി വരെ പവര്‍ പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 32-33 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതായിരിക്കും എന്‍ജിന്‍.

400 ശ്രേണിയില്‍ നിന്നുള്ള സ്‌റ്റൈലും ഹാര്‍ഡ്വെയറും പുതിയ ട്രയംഫ് 350 സിസി ബൈക്കുകള്‍ കടമെടുത്തേക്കും. നിലവിലുള്ള ശ്രേണിയില്‍ TFT ഡാഷ്, റൈഡ് മോഡുകള്‍, ക്വിക്ക്-ഷിഫ്റ്റര്‍ തുടങ്ങിയ സവിശേഷതകള്‍ ഇല്ല. എന്നാല്‍ പുതിയ ശ്രേണിയില്‍ ഈ ഫീച്ചറുകള്‍ കമ്പനി പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്. 18 ശതമാനം ജിഎസ്ടിയില്‍ വരുന്നത് പുതിയ 350 ശ്രേണിക്ക് ഗുണം ചെയ്യും. ഇത് വില കുറയാന്‍ സഹായകമാകും. വിലയില്‍ 15,000 മുതല്‍ 20,000 രൂപ വരെ കുറവ് വരാന്‍ സാധ്യതയുണ്ട്.

New Triumph 350cc Range India Launch on 6 April

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

കുട്ടനാട് താലൂക്കിൽ വി​​​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Weekly horoscope (August 09- August 15, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 10 | ആഗ്രഹം പൂവണിയും, കാത്തിരുന്ന വാർത്ത സന്തോഷം നൽകും

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'