tata nexon source: carstats
Automobile

പിന്‍ചക്രങ്ങളില്‍ ഡ്രംബ്രേക്ക്, പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍; വരുന്നു പുതുതലമുറ ടാറ്റ നെക്‌സോണ്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡല്‍ ആയ നെക്‌സോണിന്റെ പുതുതലമുറ വേര്‍ഷന്റെ പരീക്ഷണയോട്ടം തുടരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡല്‍ ആയ നെക്‌സോണിന്റെ പുതുതലമുറ വേര്‍ഷന്റെ പരീക്ഷണയോട്ടം തുടരുന്നു. പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ഇത് നാല് മീറ്ററില്‍ താഴെ നീളമുള്ള എസ് യുവിയാണ്.

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് നിലവിലുള്ള മോഡലിലേതിന് സമാനമായി ടാറ്റ ലോഗോ പ്രകാശിക്കുന്ന ടു സ്‌പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍ ഇതിലും കാണാം. കൂടാതെ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും ഡിജിറ്റലായ പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം എന്നിവയും ഇതിലുണ്ട്.

അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്ത് പുതിയ എല്‍ഇഡി ലൈറ്റിങ് സംവിധാനം കാണാം. നിലവിലുള്ള മോഡലില്‍ പിന്‍ചക്രങ്ങളില്‍ ഡ്രംബ്രേക്കുകളാണ് ഉള്ളതെങ്കില്‍ പുതിയ പതിപ്പില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നത് വലിയ മാറ്റമായി കാണാവുന്നതാണ്.

എന്‍ജിന്‍ വിഭാഗത്തില്‍ നിലവിലുള്ള പവര്‍ട്രെയിനുകള്‍ തന്നെ പുതിയ നെക്‌സോണിലും തുടരുമെന്നാണ് പ്രതീക്ഷ. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍, കൂടാതെ സിഎന്‍ജി സംവിധാനത്തോടുകൂടിയ 1.2 ലിറ്റര്‍ ടര്‍ബോ - പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് പതിപ്പിലും സമാനമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

Next-gen Tata Nexon Caught Testing Again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ? ഡിജെ പാര്‍ട്ടികളെ ലക്ഷ്യംവെയ്ക്കുന്നത് എന്തിന്?; മുന്‍വിധി വേണ്ടെന്ന് ഹൈക്കോടതി

സച്ചിനൊപ്പം 'ഗല്ലി ക്രിക്കറ്റ്' കളിച്ച് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും! (വിഡിയോ)

തിരിച്ചടിച്ച് സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ സൂത്രധാരന്‍ ലത്തീഫ് ഭട്ടും

പൂനെ - എറണാകുളം, രാമേശ്വരം - മംഗളൂരു എക്സ്പ്രസ് ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ്

യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ച കേസിൽ പിടിയിലായ യുവാവിനെ കേരളത്തിലെത്തിച്ചു; ബിഷ്ണോയ് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്