Simple Arrive Electric Scooter source: x
Automobile

താങ്ങാനാവുന്ന വില, ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുമായി സിംപിള്‍ എനര്‍ജി; അറൈവ് ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സിംപിള്‍ എനര്‍ജി തങ്ങളുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ അറൈവ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സിംപിള്‍ എനര്‍ജി തങ്ങളുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ അറൈവ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ രണ്ടിന് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന സിംപിള്‍ വണ്ണിന് ശേഷം ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കുള്ള പുതിയ ചുവടുവയ്പാണ് പുതിയ സ്‌കൂട്ടര്‍ എന്ന് കമ്പനി അറിയിച്ചു.

ആധുനിക സാങ്കേതികവിദ്യയും സുഖകരമായ ഡ്രൈവിങ് അനുഭവവും സമന്വയിപ്പിച്ചാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുക എന്നും കമ്പനി അറിയിച്ചു. സ്‌കൂട്ടറിന്റെ ഫീച്ചറുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഡിസൈന്‍ പേറ്റന്റുകളും അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളും ഇതിനെ കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നുണ്ട്.

ലളിതമായ ബോഡി പാനലുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ അടങ്ങുന്ന എല്‍ഇഡി ഹെഡ് ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍ എന്നിവയടങ്ങിയ ആധുനിക ഡിസൈനിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സുഖകരമായ യാത്ര സാധ്യമാക്കാന്‍ അനുയോജ്യമായ നീളമുള്ള സീറ്റും ഇതില്‍ ഉണ്ടാകും. സിംപിള്‍ എനര്‍ജിയുടെ നിരയിലെ മൂന്നാമത്തെ മോഡലായിരിക്കും അറൈവ്. നിലവില്‍ സിംപിള്‍ വണും ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന സിംപിള്‍ അള്‍ട്രയും വിപണിയില്‍ ഉണ്ട്. താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സ്‌കൂട്ടര്‍. വിപണിയില്‍ ബജാജ് ചേതക് സി25, ടിവിഎസ് ഓര്‍ബിറ്റര്‍ എന്നിവയോടായിരിക്കും ഇത് മത്സരിക്കുക.

Simple Arrive Electric Scooter Launch Date Revealed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം, പ്രായപൂർത്തിയാകാത്തവരെ മോചിപ്പിക്കണം; സുപ്രീം കോടതി

'സുനില്‍ വിഡിയോസ് ഉണ്ട്, സുനിലേട്ടനും'; ആ രഹസ്യം വെളിപ്പെടുത്തി അഭിനവ് സുന്ദര്‍

33ാം വയസിൽ ആദ്യമായി ഇന്ത്യൻ ടീമിൽ! ആരാണ് സാരാംശ് ജെയ്ൻ?

സൗദി എണ്ണശാലകള്‍ക്കുനേരെ ആക്രമണം; ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം

ഇതിലും സംസ്‌കാരം മൃഗങ്ങള്‍ക്കുണ്ടാകും; ഇയാളെ ജയിലിലടയ്ക്കണം; ടിജി മോഹന്‍ദാസിനെതിരെ മാധവ് സുരേഷ്