Suzuki Working on Burgman Hydrogen Scooter പ്രതീകാത്മക ചിത്രം
Automobile

ഹൈഡ്രജന്‍ സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ സുസുക്കി, ഈ വര്‍ഷം പ്രദര്‍ശിപ്പിക്കും

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സുസുക്കി.

ഈ പുതിയ മോഡലിലൂടെ, മോട്ടോര്‍ സൈക്കിളിന്റെ ആനന്ദവും എക്സ്ഹോസ്റ്റ് ശബ്ദവും സംയോജിപ്പിക്കുന്നതും പരിസ്ഥിതി ബോധമുള്ളതുമായ ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വാഹനം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കമ്പനിയില്‍ തുടരുകയാണ്. സുസുക്കി ജപ്പാന്‍ മൊബിലിറ്റി ഷോ 2025 ല്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വര്‍ഷങ്ങളായി, ചില സെഗ്മെന്റുകളില്‍ സുസുക്കി വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ പരീക്ഷിച്ചുവരികയാണ്. ഓടിക്കാന്‍ രസകരവും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ നിരവധി മോഡലുകള്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു സുസ്ഥിര ലൈനപ്പ് കൊണ്ടുവരിക എന്നതാണ് കമ്പനിയുടെ ആശയം. ഇന്ത്യയില്‍, ഈ വര്‍ഷം ആദ്യം സുസുക്കി ഇ-ആക്‌സസ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഇലക്ട്രിക്-സ്‌കൂട്ടര്‍ ഇതുവരെ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടില്ല.

Suzuki Working on Burgman Hydrogen Scooter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം