Tata Safari Stealth Edition  source: tata motors
Automobile

വില 23 ലക്ഷം രൂപ മുതല്‍; ഹാരിയറിന്റെയും സഫാരിയുടെയും സ്റ്റെല്‍ത്ത് എഡിഷന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഹാരിയര്‍, സഫാരി മോഡലുകളുടെ 'സ്റ്റെല്‍ത്ത് എഡിഷന്‍' വിപുലീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഹാരിയര്‍, സഫാരി മോഡലുകളുടെ 'സ്റ്റെല്‍ത്ത് എഡിഷന്‍' വിപുലീകരിച്ചു. ഇതാദ്യമായാണ് ഈ പതിപ്പ് പെട്രോള്‍ പവര്‍ ട്രെയിനില്‍ അവതരിപ്പിക്കുന്നത്. ഹാരിയര്‍ സ്റ്റെല്‍ത്ത് പെട്രോളിന് 23.43 ലക്ഷം രൂപയും (എക്‌സ്-ഷോറൂം), സഫാരി സ്റ്റെല്‍ത്ത് പെട്രോളിന് 24.04 ലക്ഷം രൂപയുമാണ് (എക്‌സ്-ഷോറൂം) വില വരുന്നത്. നിലവില്‍ വിപണിയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ലൈനപ്പിനൊപ്പവും, 'ഡാര്‍ക്ക്', 'റെഡ് ഡാര്‍ക്ക്' എന്നീ സ്‌പെഷ്യല്‍ എഡിഷനുകള്‍ക്കൊപ്പവും ഈ പുതിയ പതിപ്പുകളും ലഭ്യമാകും.

ഹാരിയറിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റായ 'ഫിയര്‍ലെസ്സ് അള്‍ട്രാ' (Fearless Ultra), സഫാരിയുടെ 'അക്കംപ്ലിഷ്ഡ് അള്‍ട്രാ' (Accomplished Ultra) എന്നീ ട്രിമ്മുകളെ അടിസ്ഥാനമാക്കിയാണ് സ്റ്റെല്‍ത്ത് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ മോഡലുകളിലെ എല്ലാ ഫീച്ചറുകളും ഇതിലും ലഭ്യമാണ്. 14.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10-സ്പീക്കറുകളുള്ള JBL സ്റ്റീരിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി കാമറ, പവേര്‍ഡ് ടെയില്‍ഗേറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

'സ്റ്റെല്‍ത്ത് ബ്ലാക്ക് മാറ്റ്' (Stealth Black matte) ഫിനിഷിലാണ് ഇതിന്റെ എക്സ്റ്റീരിയര്‍ വരുന്നത്. ഇതേ മാറ്റ് ബ്ലാക്ക് ഫിനിഷിലുള്ള 19 ഇഞ്ച് അലോയ് വീലുകളും ഇതിന് നല്‍കിയിരിക്കുന്നു. ഫ്രണ്ട് ഫെന്‍ഡറിലുള്ള 'സ്റ്റെല്‍ത്ത്' ബാഡ്ജിങ്ങും പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍ തീമും ഇതിന്റെ ഡാര്‍ക്ക് ലുക്ക് പൂര്‍ത്തിയാക്കുന്നു.

എന്‍ജിന്റെ കാര്യത്തില്‍, 168bhp പവര്‍ ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാറ്റമില്ലാതെ തുടരുന്നു. പുതുതായി ഉള്‍പ്പെടുത്തിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 168bhp കരുത്തും 280Nm പീക്ക് ടോര്‍ക്കും നല്‍കും വിധമാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്.

Tata Harrier and Safari Stealth Edition Launched in Petrol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം'; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

'നികത്താനാകാത്ത നഷ്ടം'; ഛായാ​ഗ്രഹകൻ ആർ ചെഴിയന്റെ വിയോ​ഗത്തിൽ വേദനയോടെ തമിഴ് സിനിമാ ലോകം

ബാങ്ക് എഫ്ഡിയേക്കാള്‍ ഒരുപടി മുന്നില്‍; പോസ്റ്റ് ഓഫീസ് സ്‌കീമുകളെ വേറിട്ട് നിര്‍ത്തുന്നത് എന്ത്?; നേട്ടങ്ങള്‍ വിശദമായി അറിയാം

ദഹനക്കുറവും ജലദോഷവും അകറ്റാൻ കർക്കിടകത്തിന് മല്ലിക്കാപ്പി, സിംപിൾ റെസിപ്പി

മെസി ഇനി പെനാൽറ്റി എടുക്കുമോ?