Tata Punch ev ഫയൽ
Automobile

വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, പ്രീമിയം സൗകര്യങ്ങള്‍; വരുന്നു പഞ്ച് ഇവിയുടെ ഫെയ്‌സ് ലിഫ്റ്റ്, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ കോംപാക്റ്റ് ഇലക്ട്രിക് വാഹനമായ പഞ്ച് ഇവിയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ കോംപാക്റ്റ് ഇലക്ട്രിക് വാഹനമായ പഞ്ച് ഇവിയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ സിയറ ഇവിയോടൊപ്പം, 2026 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് മോഡലുകളില്‍ ഒന്നാണ് പഞ്ച് ഇവി. ടാറ്റയുടെ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കാന്‍ വേണ്ടിയാണ് പഞ്ച് ഇവിയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ടാറ്റ അതിന്റെ പുതിയ ഇലക്ട്രിക് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സാങ്കേതിക ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കാം. മെച്ചപ്പെട്ട ചാര്‍ജിങ് വേഗത, ഡിജിറ്റല്‍ കീ ഫംഗ്ഷന്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടാം. അകത്തളത്തില്‍ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റിന് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഡോള്‍ബി അറ്റ്മോസുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, അപ്ഡേറ്റ് ചെയ്ത അപ്ഹോള്‍സ്റ്ററി എന്നിവയുള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുമ്പോഴും വിലയില്‍ അധികം മാറ്റം വരുത്താതെ, താങ്ങാനാവുന്ന വിലയിലുള്ള ഇവി വിപണിയില്‍ ശക്തമായ മത്സരം തുടരാന്‍ തന്നെയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം.

Tata Punch EV Facelift to Launch in 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലമുറ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും: വിഡി സതീശന്‍

കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്; ജനുവരി 12 ന് പ്രതിഷേധ സമരം

ആവണക്കെണ്ണ ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

നോൺവെജ് ഭക്ഷണം ലഞ്ച് ബോക്സിൽ എത്ര നേരം വരെ സൂക്ഷിക്കാം

ദേശീയ ഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; അബദ്ധം എ കെ ആന്റണി പങ്കെടുത്ത ചടങ്ങില്‍

SCROLL FOR NEXT