Tata Sierra Launched in India image credit: tata motors
Automobile

പുതിയ സിയറ എത്തി, പ്രാംരംഭ വില 11.49 ലക്ഷം രൂപ; അറിയാം ഫീച്ചറുകള്‍

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുതലമുറ ടാറ്റ സിയറ ഇന്ത്യയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുതലമുറ ടാറ്റ സിയറ ഇന്ത്യയില്‍ അവതരിപ്പിച്ചു. 11.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. നാല് പ്രധാന വേരിയന്റുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ആറ് കളര്‍ സ്‌കീമുകളിലും ഇത് ലഭ്യമാണ്. ഡിസംബര്‍ 16 മുതല്‍ ബുക്കിങ്ങും ജനുവരി 15 മുതല്‍ ഡെലിവറിയും ആരംഭിക്കും.

158bhp ഉം 255Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ തലമുറ ടാറ്റ സിയറ വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ സിസ്റ്റവുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 105bhp ഉം 145Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോളും സിയറ വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും. 116bhp ഉം 260Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന ടാറ്റയുടെ 1.5 ലിറ്റര്‍ ഫോര്‍-പോട്ട് ഡീസല്‍ ആണ് മറ്റൊന്ന്. ആറ് സ്പീഡ് MT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും.

സിയറയുടെ കാബിന്‍ കര്‍വ്വിന്റേതിന് സമാനമാണ്. ട്രിപ്പിള്‍-സ്‌ക്രീന്‍ ലേഔട്ട്, സൗണ്ട് ബാറുള്ള 12-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, HUD, പുതിയ സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തളത്തില്‍ വരുന്നത്. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ലെവല്‍ 2 ADAS, 360ഡിഗ്രി കാമറ, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകള്‍ എന്നിവയുണ്ട്.

Tata Sierra Launched in India

പഴയ സിയറയെ തല്‍ക്ഷണം തിരിച്ചറിയാന്‍ സഹായിക്കുന്ന ബോക്സി സിലൗറ്റ്, ആല്‍പൈന്‍ ഗ്ലാസ് റൂഫ്, 19 ഇഞ്ച് അലോയ് വീലുകള്‍, ഒരു ഫുള്‍-എല്‍ഇഡി ലൈറ്റ് പാക്കേജ്, ഒരു റിയര്‍ സ്പോയിലര്‍, ടാറ്റ ഗ്രില്ലിന്റെ പുതിയ പതിപ്പ് എന്നിവയാണ് ടാറ്റ സിയറയുടെ ഡിസൈന്‍ ഹൈലൈറ്റുകള്‍. ആറ് എക്സ്റ്റീരിയര്‍ കളര്‍ സ്‌കീമുകളിലും മൂന്ന് ഇന്റീരിയര്‍ കളര്‍ സ്‌കീമുകളിലുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

Tata Sierra Launched in India; Prices start at Rs. 11.49 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !