Triumph Bonneville T4  source: Triumph
Automobile

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ബോണ്‍വില്ലെ ടി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ബോണ്‍വില്ലെ ടി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.54 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബോണ്‍വില്ലെ ടി40യ്ക്ക് താഴെയാണ് ടി4 സ്ഥാനംപിടിക്കുക.

ടിഎഫ്ടി ഡിസ്‌പ്ലേയ്ക്ക് പകരം ടി4ല്‍ കളര്‍ എല്‍സിഡി ഡിസ്‌പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്. ടേണ്‍-ബൈ- ടേണ്‍ നാവിഗേഷന്‍, ബ്ല്യൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളോടെയാണ് പുതിയ എല്‍സിഡി ഡിസ്‌പ്ലേ വരുന്നത്. ഹാന്‍ഡില്‍ബാറിലെ സ്വിച്ച്ഗിയര്‍ ഉപയോഗിച്ച് റൈഡര്‍മാര്‍ക്ക് കോളുകള്‍, കോണ്‍ടാക്ടുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഫുള്‍ എല്‍ഇഡി ലൈറ്റിങ്, ഡേടൈം റണ്ണിങ് ലൈറ്റ്, എമര്‍ജന്‍സി ഡിസെലറേഷന്‍ വാര്‍ണിങ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

കാഴ്ചയില്‍ ടി4ന് ടി40 മോഡലിന്റെ അതേ രൂപമാണ്. ഫാന്റം ബ്ലാക്ക്, കാര്‍ണിവല്‍ റെഡ്, കോംപറ്റീഷന്‍ ഗ്രീന്‍ എന്നിങ്ങനെ വ്യത്യസ്തമായ കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ലിക്വിഡ് കൂള്‍ഡ് 350 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഈ എന്‍ജിന് 7000 ആര്‍പിഎമ്മില്‍ 28.2 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 31എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനാകും.

ത്രോട്ടില്‍ റെസ്‌പോണ്‍സ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് സെറ്റിങ്‌സ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. റോഡ്, റെയിന്‍, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകള്‍ ഉണ്ട്. ബൈക്കിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് നല്‍കിയിരിക്കുന്നത്. ബ്രേക്കിങ്ങിനായി ട്വിന്‍- പിസ്റ്റണ്‍ ഫ്രണ്ട് കാലിപ്പര്‍, ഫ്രണ്ട് ഡിസ്‌ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Triumph Bonneville T4 launched in India at Rs 2.54 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

'രതീഷ് പക്കാ ബിജെപിക്കാരന്‍; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്‍കി മന്ത്രി

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്

ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...