Triumph Thruxton 400 SOURCE: X
Automobile

വില കുറഞ്ഞ മോഡലുകള്‍ അവതരിപ്പിക്കാന്‍ ട്രയംഫ്; 350 സിസി ബൈക്കുകള്‍ ഉടൻ വിപണിയില്‍

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ 350 സിസി ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ 350 സിസി ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ച് തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ കീഴിലുള്ള ഭൂരിഭാഗം ബൈക്കുകളും 350 സിസി മാര്‍ക്കിന് താഴെയായി പുനഃക്രമീകരിക്കുമെന്ന് കഴിഞ്ഞദിവസം ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രയംഫ് പുതിയ ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ബജാജ് ഓട്ടോയുടെ കുടക്കീഴിലുള്ള ബ്രാന്‍ഡുകളാണ് ബജാജ്, കെടിഎം, ട്രയംഫ്. പുതിയ ജിഎസ്ടി സ്ലാബുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ട്രയംഫിനേയാണ്. കാരണം അവരുടെ എല്ലാ മോട്ടോര്‍സൈക്കിളുകളും നിലവില്‍ 350 സിസിയില്‍ കൂടുതലാണ്. 350 സിസി ബൈക്കുകള്‍ 40 ശതമാനം ജിഎസ്ടി സ്ലാബിന് കീഴിലാണ് വരിക.

സ്പീഡ്, സ്‌ക്രാംബ്ലര്‍, ടി4 എന്നിവയുള്‍പ്പെടെ ട്രയംഫ് ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ശ്രേണിക്ക് വരാനിരിക്കുന്ന 350 സിസി പ്ലാറ്റ്ഫോം കരുത്ത് പകരും. അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഈ പുതിയ മോഡലുകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ 350 സിസി മോട്ടോര്‍ പുതിയ എന്‍ജിന്‍ അല്ല. നിലവിലെ നിരയ്ക്ക് കരുത്ത് പകരുന്ന അതേ 400 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുക. എന്നാല്‍ വോളിയം കുറയ്ക്കാന്‍ സ്‌ട്രോക്ക് നിലനിര്‍ത്തി കുറഞ്ഞ ബോര്‍ ഉപയോഗിക്കും.

നിലവിലുള്ള 89 എംഎം ബോര്‍ 83 മില്ലീമീറ്ററായി കുറച്ച് എന്‍ജിന്‍ ശേഷി 349 സിസിയിലേക്ക് എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്.മോട്ടോര്‍സൈക്കിളില്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവില്‍, ട്രയംഫ് അതിന്റെ 400 ശ്രേണിയില്‍ ഏകദേശം 3,500 യൂണിറ്റുകള്‍ എല്ലാ മാസവും വില്‍ക്കുന്നുണ്ട്. എന്നാല്‍ ജിഎസ്ടി പരിഷ്‌കരണത്തോടെ വിപണിയില്‍ ഇതിന്റെ ആവശ്യകത കുറയാന്‍ സാധ്യതയുണ്ട്. പുതിയ ജിഎസ്ടി അനുസരിച്ച് 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടുമെന്നതാണ് ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കുന്നത്.

എന്നാല്‍ ട്രയംഫ് അവരുടെ 400 ശ്രേണി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, പുതിയ 350 ശ്രേണിയിലുള്ള ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ 400 ശ്രേണി ബൈക്കുകള്‍ കയറ്റുമതി ചെയ്യാന്‍ മാത്രമായിരിക്കും ഉപയോഗിക്കുക. സ്പീഡ് 350, സ്‌ക്രാംബ്ലര്‍ 350 X/XC, 350 സിസി മോട്ടോറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ടി4 എന്നിവയ്ക്ക് വേണ്ടി നിലവിലുള്ള 400 ശ്രേണി വഴി മാറികൊടുക്കും.

Triumph to Launch 350cc Motorcycles Soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

കുട്ടികളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്‌കൂളിന് അവധി

വില്‍പനയില്‍ റെക്കോര്‍ഡിട്ട് ക്രിസ്തുമസ് - പുതുവത്സര ബമ്പര്‍; നറുക്കെടുപ്പ് നാളെ

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ സ്ഥിരം നിയമനത്തിന് സിഎംഡി അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

'എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു'; 'മങ്കാത്ത' റീ റിലീസിൽ സംവിധായകൻ വെങ്കട്ട് പ്രഭു

SCROLL FOR NEXT