ആര്‍ടിഎക്‌സ് 300  
Automobile

അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്, ആര്‍ടിഎക്‌സ് 300 ഒക്ടോബര്‍ 15 ന് പുറത്തിറക്കും

2025 മാര്‍ച്ചില്‍ ടിവിഎസ് ആര്‍ടിഎക്‌സ് 300 ന്റെ ഡിസൈന്‍ പേറ്റന്റ് ഫയല്‍ ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുത്തന്‍ ബൈക്കായ ആര്‍ടിഎക്‌സ് 300 ഒക്ടോബര്‍ 15 ന് ഇന്ത്യയില്‍ പുറത്തിറക്കും. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 ല്‍ ആദ്യമായി അവതരിപ്പിച്ച ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ് 300 അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തിലെ കമ്പനിയുടെ ആദ്യത്തെ ബൈക്കായിരിക്കും.

2025 മാര്‍ച്ചില്‍ ടിവിഎസ് ആര്‍ടിഎക്‌സ് 300 ന്റെ ഡിസൈന്‍ പേറ്റന്റ് ഫയല്‍ ചെയ്തിരുന്നു. പേറ്റന്റ് ചിത്രങ്ങളും ടെസ്റ്റ് മ്യൂളും അപ്പാച്ചെ ആര്‍ടിഎക്‌സ് 300 ന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന ശരിവെയ്ക്കുന്നു. ടിവിഎസ് തങ്ങളുടെ ആദ്യ അഡ്വഞ്ചര്‍ ടൂററിന് മുന്‍പിലായി ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മസ്‌കുലാര്‍ ഇന്ധന ടാങ്ക്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ട്രാന്‍സ്‌പെരന്റ് വിന്‍ഡ്ഷീല്‍ഡ് എന്നിവ നല്‍കിയിട്ടുണ്ട്.

മസ്‌കുലാര്‍ ടാങ്ക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോര്‍മന്‍സ് അനുപാതം കൂടുതല്‍ വര്‍ദ്ധിപ്പിക്കും. പിന്‍ഭാഗത്ത്, RTX 300ന് ഒരു ലഗേജ് റാക്ക് നല്‍കുന്നു. ഒരു സ്പ്ലിറ്റ്പില്യണ്‍ ഗ്രാബ് റെയിലും ഒരു അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റും ഉണ്ടായിരിക്കും. RTX 300ന്റെ ഹാര്‍ഡ്‌വെയറും അണ്ടര്‍പിന്നിങ്‌സ് എന്നിവ സംബന്ധിച്ച് വിവരങ്ങളില്ല.

എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌പൈ ഷോട്ടുകളും മോഡലും RTX 300 ട്രെല്ലിസ് ഫ്രെയിമില്‍ പൂര്‍ണ്ണമായും മാറ്റങ്ങള്‍ വരുത്താവുന്ന അപ്‌സൈഡ്‌ഡൌണ്‍ ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കും നല്‍കുന്നു. 19 ഇഞ്ച് ഫ്രണ്ട് വീലും പിന്നില്‍ 17 ഇഞ്ച് വീലും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബൈക്കിലെ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, അപ്പാച്ചെ RTX 300ല്‍ ഒരു പുതിയ 300സിസി, ലിക്വിഡ്കൂള്‍ഡ് RT-XD4 എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 35bhp പവറും 28.5Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

TVS Apache RTX Launch Confirmed For October 15: Deets Inside

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT