TVS Orbiter Electric Scooter SOURCE : x
Automobile

വരുന്നു ടിവിഎസിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍, ലോഞ്ച് വ്യാഴാഴ്ച; ഒരു ലക്ഷത്തില്‍ താഴെ വില?

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാഴാഴ്ച പുറത്തിറക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാഴാഴ്ച പുറത്തിറക്കും. ടിവിഎസ് ഓര്‍ബിറ്റര്‍ എന്ന പേരിലായിരിക്കും പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'ഒ' എന്ന അക്ഷരമുള്ള കവര്‍ ചെയ്ത വാഹനത്തെയാണ് ലോഞ്ച് ക്ഷണക്കത്തില്‍ കാണിച്ചിരിക്കുന്നത്. ഇത് ടിവിഎസ് ഓര്‍ബിറ്ററിനെ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ ടിവിഎസ് ഐക്യൂബ് ശ്രേണിയില്‍ ബേസ് വേരിയന്റിന് ഏകദേശം 1 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടോപ്പ്-സ്‌പെക്ക് മോഡലിന് 1.59 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയുണ്ട്. പുതുതായി ടിവിഎസ് ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ഒരു ലക്ഷം രൂപയില്‍ താഴെ വിലയാണ് പ്രതീക്ഷിക്കുന്നത്. ബജാജ് ചേതക്, ഒല എസ് 1 എക്സ് എന്നിവയുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടായിരിക്കും പുതിയ മോഡല്‍.

ഇന്തോനേഷ്യയില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പനയ്ക്ക് ടിവിഎസ് പേറ്റന്റ് നേടിയിട്ടുണ്ട്. കൂടാതെ സ്‌കെച്ചുകള്‍ പ്രീമിയം ലുക്കുള്ള ഒരു ഉല്‍പ്പന്നത്തെ വെളിപ്പെടുത്തുന്നു. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് പുതിയ ഓര്‍ബിറ്റര്‍ സ്‌കൂട്ടറായിരിക്കാം. പേറ്റന്റ് ഫയലിങ്ങില്‍ പുതിയ വാഹനത്തില്‍ സ്ലീക്ക് സ്‌റ്റൈലിങ്, വലിയ വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

TVS Orbiter Electric Scooter to Launch in India on 28 August

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി