TVS Raider Dual Disc Launched at Rs. 95,600 image credit: TVS
Automobile

ഡ്യുവല്‍-ഡിസ്‌ക് ബ്രേക്ക്, ഗ്ലൈഡ് ത്രൂ ടെക്‌നോളജി, പുതിയ ടിവിഎസ് റൈഡര്‍ വിപണിയില്‍; ഒരു ലക്ഷം രൂപയില്‍ താഴെ വില

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍ സൈക്കിളുകളിലൊന്നായ റൈഡര്‍ 125ന്റെ അപ്‌ഡേറ്റഡ് വേരിയന്റ് പുറത്തിറക്കി.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍ സൈക്കിളുകളിലൊന്നായ റൈഡര്‍ 125ന്റെ അപ്‌ഡേറ്റഡ് വേരിയന്റ് പുറത്തിറക്കി. ടിഎഫ്ടി ഡ്യുവല്‍ ഡിസ്‌ക് പതിപ്പിന് 95,600 രൂപയും എസ്എക്‌സ് സി ഡ്യുവല്‍ ഡിസ്‌ക് പതിപ്പിന് 93,800 രൂപയുമാണ് വില (ഡല്‍ഹിയിലെ എക്സ്-ഷോറൂം). ബൂസ്റ്റ് മോഡ്, സിംഗിള്‍-ചാനല്‍ എബിഎസുള്ള ഡ്യുവല്‍-ഡിസ്‌ക് ബ്രേക്കുകള്‍, കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ ഗ്ലൈഡ് ത്രൂ ടെക്‌നോളജി (ജിടിടി) എന്നിവ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ആദ്യത്തെ 125 സിസി മോട്ടോര്‍സൈക്കിളാണ് ഇത്.

6,000 ആര്‍പിഎമ്മില്‍ 11.75 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കുന്ന അതേ 125 സിസി എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. iGO അസിസ്റ്റിനൊപ്പം ചേര്‍ത്ത ബൂസ്റ്റ് മോഡ് ആവശ്യമുള്ളപ്പോള്‍ തല്‍ക്ഷണ പവര്‍ നല്‍കിക്കൊണ്ട് വേഗത്തിലുള്ള ആക്‌സിലറേഷന്‍ അസിസ്റ്റ് നല്‍കും. അതേസമയം, ഗ്ലൈഡ് ത്രൂ ടെക്‌നോളജി സ്ഥിരമായ ത്രോട്ടില്‍ ഇന്‍പുട്ട് ഇല്ലാതെ ബൈക്കിനെ കുറഞ്ഞ വേഗത്തില്‍ സുഗമമായി സഞ്ചരിക്കാനും അനുവദിക്കും. ഇത് ഇന്ധനക്ഷമതയും നഗര ഗതാഗതം സുഗമമാക്കാനും സഹായിക്കും.

മെച്ചപ്പെട്ട ബ്രേക്കിങ് സംവിധാനത്തിനായി സിംഗിള്‍-ചാനല്‍ എബിഎസുള്ള ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. സെഗ്മെന്റില്‍ ഇത് ആദ്യമായാണ് അവതരിപ്പിച്ചത്. വിവിധ പ്രതലങ്ങളില്‍ മെച്ചപ്പെട്ട ഗ്രിപ്പും സ്ഥിരതയും ഉറപ്പാക്കാന്‍ റൈഡറിന് ഇപ്പോള്‍ വീതിയേറിയ ടയറുകളാണ് ലഭിക്കുന്നത്. ഇഗ്‌നിഷന്‍ ഓഫാക്കിയതിന് ശേഷം ഫോളോ മി ഹെഡ്ലാമ്പ് ഫംഗ്ഷന്‍ കുറച്ച് സെക്കന്‍ഡ് നേരത്തേക്ക് ലൈറ്റ് ഓണാക്കി നിര്‍ത്താന്‍ സഹായിക്കുന്നു.

സ്പോര്‍ട്ടി ലുക്കിനായി പുതിയ റൈഡറില്‍ ചുവന്ന അലോയ് വീലുകളുമായി ഇണക്കിചേര്‍ത്ത മെറ്റാലിക് സില്‍വര്‍ ബോഡി വര്‍ക്ക് ഉണ്ട്. 99-ലധികം ഫീച്ചറുകളുള്ള ഒരു പൂര്‍ണ്ണ TFT ക്ലസ്റ്റര്‍ അല്ലെങ്കില്‍ 85-ലധികം ഫീച്ചറുകളുള്ള ഒരു റിവേഴ്സ് LCD ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. രണ്ട് വേരിയന്റുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്സ് അസിസ്റ്റ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ ഹാന്‍ഡ്ലിങ്, നോട്ടിഫിക്കേഷന്‍ മാനേജ്മെന്റ് എന്നിവയുള്ള ടിവിഎസ് സ്മാര്‍ട്ട്സോണക്റ്റ് സിസ്റ്റവും ലഭിക്കും.

TVS Raider Dual Disc Launched at Rs. 95,600

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT