അന്താരാഷ്ട്ര വിപണിയിലെ വിൻഫാസ്റ്റ് വിഎഫ് 5 source: vinfast
Automobile

326 കിലോമീറ്റര്‍ വരെ റേഞ്ച്; വരുന്നു വിന്‍ഫാസ്റ്റിന്റെ പുതിയ കോംപാക്ട് ഇവി, വിഎഫ് 5

വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് പുതിയ കോംപാക്ട് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് പുതിയ കോംപാക്ട് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിഎഫ് 5 എന്ന പേരില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന പുതിയ ഇവിയുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിഎഫ് 6, വിഎഫ് 7 എന്നി മോഡലുകള്‍ക്ക് താഴെയായിരിക്കും വിഎഫ് 5 ഇടംപിടിക്കുക. അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ വിഎഫ് 5ന് സമാനമായ ടെസ്റ്റ് മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത് എന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ബമ്പറില്‍ ഉറപ്പിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകളോട് കൂടിയ ഫ്രണ്ട് ഫാസിയ, ക്ലാംഷെല്‍ ബോണറ്റ്, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റുമുള്ള കറുത്ത ക്ലാഡിങ് എന്നിവ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ വിഎഫ് 5ന് സമാനമാണ്. പിന്നില്‍ നടുവിലായി വിന്‍ഫാസ്റ്റിന്റെ 'വി' ലോഗോയോടുകൂടിയ സ്ലിം എല്‍ഇഡി ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു.

വിഎഫ് 5ല്‍ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ ആണ് ഉള്ളത്. ഇതിന് പുറമേ ഫ്രീസ്റ്റാന്‍ഡിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 2 സ്‌പോക്ക് സ്റ്റിയറിങ് വീല്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇത് ലഭ്യമാക്കിയത്. ഇതില്‍ 269 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നതാണ് 29.6kwh ബാറ്ററി പായ്ക്ക്. പരമാവധി 326 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 37.23 kwh ബാറ്ററി പായ്ക്കാണ് മറ്റൊന്ന്.

VinFast VF 5 launch in india soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

'ഇഷാൻ കിഷൻ ക്യാപ്റ്റനോ'! അഭിഷേക് ശർമ സൺറൈസേഴ്സുമായി ഉടക്കിൽ?

ഫ്‌ലൈദുബൈ വിമാനത്തിലുണ്ടായത് ഭീകരാക്രമണമെന്ന് യുഎഇ; 'സ്മിത് മച്ചാര്‍ ധീരതയുടെ മുഖം'

'സ്വർണം' വാരിയെടുത്ത് ഇന്ത്യ! ജന്തർ മന്തറിൽ വൻ പ്രതിഷേധം, മുൻ മന്ത്രിയെ ചോദ്യം ചെയ്തു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'പ്രിയപ്പെട്ട മക്കളെ.... നിങ്ങളുടെ പിന്തുണ വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു'