ന്യൂഡല്‍ഹി: ഫോക്സ്വാഗണ്‍ ടൈഗണ്‍ ഫെയ്സ് ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഫെയ്സ്ലിഫ്റ്റിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതായി കമ്പനി പ്രഖ്യവപിച്ചു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ എസ്യുവികളുടെ പട്ടികയിലേക്കാണ് വാഹനം എത്തുന്നത്.
2021 ല്‍ പുറത്തിറങ്ങിയതിനുശേഷമുള്ള എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. ഇതില്‍ കോസ്മെറ്റിക് പരിഷ്‌ക്കരണങ്ങള്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സുരക്ഷാ ഫീച്ചറുകളായി ഫോക്സ്വാഗണ്‍ ടൈഗണില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിങ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. എന്നിരുന്നാലും, സെഗ്മെന്റിലെ എതിരാളികളില്‍ ലഭ്യമായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) 360ഡിഗ്രി കാമറയും ഇതില്‍ ഇല്ല.
കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ഹൈലൈന്‍ പ്ലസ്, ടോപ്ലൈന്‍, ജിടി ലൈന്‍, ജിടി പ്ലസ് ക്രോം, ജിടി പ്ലസ് സ്പോര്‍ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ ടൈഗണ്‍ ഫെയ്സ്ലിഫ്റ്റ് ലഭ്യമാകും. എഐ അസിസ്റ്റന്റുള്ള 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, കണക്റ്റഡ് കാര്‍ ടെക്, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ടൈഗണ്‍ ഫെയ്സ്ലിഫ്റ്റില്‍ ലഭിക്കുന്നു. പവര്‍ ചെയ്തതും വെന്റിലേറ്റഡ് ആയതുമായ ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ് (പുതിയത്), ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates