Yamaha R15 V4 SOURCE: Yamaha
Automobile

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, തങ്ങളുടെ ആര്‍15 വി4ന്റെ പുതിയ രണ്ട് വേരിയന്റുകള്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, തങ്ങളുടെ ആര്‍15 വി4ന്റെ പുതിയ രണ്ട് വേരിയന്റുകള്‍ പുറത്തിറക്കി. ക്ലച്ച് ഇല്ലാതെ തന്നെ മാനുവല്‍ മോട്ടോര്‍സൈക്കളിലില്‍ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണമായ ക്വിക്ക് ഷിഫ്റ്റർ ആണ് ഈ രണ്ട് പുതിയ വേരിയന്റുകളെ വ്യത്യസ്തമാക്കുന്നത്. ഇതുവരെ ഇന്റന്‍സിറ്റി വൈറ്റ് വേര്‍ഷനില്‍ മാത്രമായിരുന്നു ക്വിക്ക് ഷിഫ്റ്റർ. എന്നാല്‍ ഇപ്പോള്‍ റേസിങ് ബ്ല്യൂ, മാറ്റ് പേള്‍ വൈറ്റ് പതിപ്പുകളിലും ഈ ഫീച്ചര്‍ ലഭിക്കും.

ക്വിക്ക് ഷിഫ്റ്ററോട് കൂടി ആര്‍15 വി4 വേരിയന്റിന് 1,79,500 രൂപയാണ് (എക്‌സ്‌ഷോറൂം) വില. ക്വിക്ക് ഷിഫ്റ്റര്‍ ഇല്ലാത്ത വേരിയന്റിനേക്കാള്‍ 4650 രൂപ കൂടുതലാണ് ഈ പുതിയ വേരിയന്റിന്. 18.1 ബിഎച്ച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 155സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്.

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിച്ചിരിക്കുന്നത്. നിലവില്‍ ടോപ്പ് സ്‌പെസിഫിക്കേഷന്‍ മോഡലായ ആര്‍15 എം വേരിയന്റില്‍ ക്വിക്ക് ഷിഫ്റ്റര്‍ ഫീച്ചര്‍ ഉണ്ട്.

Yamaha R15 V4 gets two new quickshifter variants

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ