Yezdi range launched with new colours source: Yezdi
Automobile

അഡ്വഞ്ചര്‍, റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍...; ഒറ്റയടിക്ക് മൂന്ന് പുതിയ മോഡലുകളുമായി യെസ്ഡി, പ്രാരംഭ വില 2.05 ലക്ഷം

പ്രമുഖ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യെസ്ഡിയുടെ 2026 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യെസ്ഡിയുടെ 2026 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍, റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍ എന്നി മോഡലുകളുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്.

മുന്‍ പതിപ്പുകളെ അപേക്ഷിച്ച് ഏറ്റവുമധികം മാറ്റം അഡ്വഞ്ചറിനാണ്. ടയര്‍ പെട്ടെന്ന് പൊട്ടിത്തെറിച്ച് ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യത കുറയ്ക്കുന്ന ട്യൂബ് ലെസ് ക്രോസ് സ്‌പോക്ക് വീലുകളാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. പുതിയ ഗ്രാഫിക്‌സുകളോട് കൂടിയ യെല്ലോ ഫാല്‍ക്കണ്‍ കളര്‍ ഓപ്ഷനും ഇതിന് നല്‍കിയിട്ടുണ്ട്. നിലവിലുള്ള ടോര്‍നാഡോ ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, നെബുല ബ്ലൂ എന്നി കളറുകളിലും അഡ്വഞ്ചര്‍ ലഭിക്കും. മെക്കാനിക്കല്‍ ആയി മറ്റു മാറ്റങ്ങള്‍ ഒന്നും ഇല്ല. 29.6 ബിഎച്ച്പി കരുത്തും 29.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 334സിസി, ലിക്വിഡ്- കൂള്‍ഡ് ആല്‍ഫാ2 എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ട്രാക്ഷന്‍ കണ്‍ട്രോളും മൂന്ന് എബിഎസ് മോഡുകളും ബൈക്കില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

യെസ്ഡി റോഡ്‌സ്റ്ററിന് കോപ്പര്‍ ഗ്രാഫിക്‌സും ബ്രൗണ്‍ സീറ്റുമുള്ള പുതിയ ഗ്രീന്‍ മാംബ കളര്‍ ഓപ്ഷനാണ് ലഭിച്ചിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സും അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചുമുള്ള അതേ 334 സിസി ആല്‍ഫാ2 എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. യെസ്ഡി സ്‌ക്രാംബ്ലറിന് ബ്രൗണ്‍ റിബ്ഡ് സീറ്റുകളും ഇതിന് മാച്ച് ചെയ്യുന്ന ടാങ്ക് പാഡുകളുമുള്ള പുതിയ േ്രഗ പന്തര്‍ കളര്‍ സ്‌കീം ലഭിച്ചിട്ടുണ്ട്. 30ബിഎച്ച്പി കരുത്തും 30എന്‍എം ടോര്‍ക്കും നല്‍കുന്ന 334സിസി, ലിക്വിഡ്- കൂള്‍ഡ് ‘Katar’എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്.

യെസ്ഡി അഡ്വഞ്ചറിന് 2.12 ലക്ഷം രൂപ മുതല്‍ 2.32 രൂപ വരെയാണ് വില. റോഡ്‌സറ്ററിന് 2.05 ലക്ഷവും സ്‌ക്രാംബ്ലറിന് 2.05 ലക്ഷം രൂപയുമാണ് വില. ഇത് എക്‌സ് ഷോറൂം വിലയാണ്.

Yezdi range launched with new colours, Adventure gets tubeless cross-spoke wheels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

ജവാനെ 'സ്‌കോച്ച്' ആക്കി വില്‍പ്പന, തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണകേന്ദ്രം കണ്ടെത്തി, യുവാവ് പിടിയില്‍

ദ്രാവിഡ് അല്ല, സ്റ്റീഫൻ ഫ്ലെമിങ്! ഇനി തന്ത്രമോതും ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിനായി...

സ്തനാർബുദ പരിശോധന ഇനി വേഗത്തിലും വേദനയില്ലാതെയും; പുതിയ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ

പൊതുനിരത്തുകളില്‍ ഇനി ആ ശീലം വേണ്ട; ഒമാനില്‍ മുന്നറിയിപ്പ്