Business

വോഡാഫോണ്‍- ഐഡിയ നെറ്റ്‌വര്‍ക്കില്‍ തകരാര്‍; വലഞ്ഞ് ഉപയോക്താക്കള്‍

വോഡാഫോണ്‍- ഐഡിയ നെറ്റ്‌വര്‍ക്കില്‍ തകരാര്‍; വലഞ്ഞ് ഉപയോക്താക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തുടനീളം വോഡഫോണ്‍- ഐഡിയ (വി) നെറ്റ് വര്‍ക്കുകള്‍ തകരാറിലായത് ഉപയോക്താക്കളെ വലച്ചു. വൈകീട്ട് 4.30-ഒടെയാണ് തകരാര്‍ രൂക്ഷമായത്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് തകരാറുള്ളതായി പരാതി ഉയര്‍ന്നത്.   

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ പ്രശ്നം നേരിടുന്നുണ്ടെന്നാണ് വിവരം. മുംബൈ, ചെന്നൈ, പുനെ എന്നിവിടങ്ങളിലും പ്രശ്നം രൂക്ഷമാണെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് വ്യക്തമാക്കുന്നു. നിരവധി ഉപയോക്താക്കള്‍ തങ്ങള്‍ക്ക് നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

എന്താണ് തകരാറുണ്ടാകാനുള്ള കാരണമെന്ന് വ്യക്തമല്ല. കനത്ത മഴയെ തുടര്‍ന്ന് പൂനെയിലും മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളിലും വി നെറ്റ് വര്‍ക്ക് തകരാറിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്‌പോര്