ടാറ്റ ​ഗ്രൂപ്പ് ഫയൽ
Business

ഇന്ത്യയില്‍ ഏറ്റവും വിപണി മൂല്യമുള്ള പത്തു ബ്രാന്‍ഡുകള്‍

ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നില്‍ ടാറ്റ ഗ്രൂപ്പ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്

2860 കോടി ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള ടാറ്റ ഗ്രൂപ്പ് ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡ്. ഇന്‍ഫോസിസും എച്ച്ഡിഎഫ്സി ഗ്രൂപ്പുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് പുതിയ പട്ടിക പുറത്തുവിട്ടത്.

ടാറ്റ ഗ്രൂപ്പ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നില്‍ ടാറ്റ ഗ്രൂപ്പ് ആണ്. 2860 കോടി ഡോളര്‍ ( ഏകദേശം 2.38 ലക്ഷം കോടി രൂപ) ആണ് ബ്രാൻഡ് മൂല്യം.

ഇന്‍ഫോസിസ്

രണ്ടാം സ്ഥാനത്ത് ഐടി കമ്പനിയായ ഇന്‍ഫോസിസ് ആണ്. 9 ശതമാനം വളര്‍ച്ചയോടെ ബ്രാന്‍ഡ് മൂല്യം 1420 കോടി ഡോളറായി ( ഏകദേശം 1.18 ലക്ഷം കോടി രൂപ) ഉയര്‍ന്നു.

എച്ച്ഡിഎഫ്‌സി ഗ്രൂപ്പ്

എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തെ തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് ആണ് മൂന്നാം സ്ഥാനത്ത്. 1004 കോടി ഡോളറാണ് ( ഏകദേശം 88,400 കോടി രൂപ) ബ്രാന്‍ഡ് മൂല്യം.

എല്‍ഐസി

നാലാം സ്ഥാനത്ത് എല്‍ഐസി ഗ്രൂപ്പ് ആണ്. 1000 കോടി ഡോളറാണ് ബ്രാന്‍ഡ് മൂല്യം.

റിലയന്‍സ് ഗ്രൂപ്പ്

റിലയന്‍സ് ഗ്രൂപ്പ് ആണ് ബ്രാന്‍ഡ് മൂല്യത്തില്‍ അഞ്ചാം സ്ഥാനത്ത്. 837 കോടി ഡോളറാണ് മൂല്യം.

എസ്ബിഐ ഗ്രൂപ്പ്

എസ്ബിഐ ഗ്രൂപ്പ് ആണ് ബ്രാന്‍ഡ് മൂല്യത്തില്‍ ആറാം സ്ഥാനത്ത്. എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, എല്‍ ആന്റ് ടി, മഹീന്ദ്ര ഗ്രൂപ്പ് എന്നിവയാണ് ആദ്യ പത്തിലെ മറ്റു ബ്രാന്‍ഡുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ