ഇന്ത്യൻ റെയിൽവേ ഫയൽ
Business

റെയില്‍വേ സ്റ്റേഷനുകളില്‍ വരുമാനത്തിൽ മുന്നില്‍ തിരുവനന്തപുരം; നൂറ് കോടി പോലും തൊടാതെ കോട്ടയം

89.53 കോടിയാണ് ഈ വർഷം കോട്ടയം റെയിൽവേ സ്റ്റേഷന്റെ വരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യാത്രാ വരുമാനത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. 2025- 26 സാമ്പത്തികവർഷത്തിൽ 300 കോടിയിലധികമാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ വരുമാനം. 319.21 കോടി രൂപയാണ് സ്റ്റേഷൻ നേടിയത്. 288.32 കോടിയാണ് മുൻ വർഷത്തെ നേട്ടം. ഏറ്റവും കുറവ് വരുമാനം ലഭിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷനാണ്. 100 കോടി തൊടാൻ പോലും കോട്ടയം സ്റ്റേഷന് കഴിഞ്ഞില്ല.

89.53 കോടിയാണ് ഈ വർഷം കോട്ടയം റെയിൽവേ സ്റ്റേഷന്റെ വരുമാനം. കഴിഞ്ഞ തവണ 87.55 കോടിയായിരുന്നു വരുമാനം. 267.50 കോടി രൂപ നേടി എറണാകുളം ജംങ്ഷൻ രണ്ടാം സ്ഥാനത്തുണ്ട്. മുൻ വർഷത്തേതിൽ നിന്ന് 17.55 കോടി രൂപയുടെ വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ റെയിൽവേ സ്റ്റേഷൻ കോഴിക്കോട് ആണ്.

28.51 കോടിയിൽ നിന്ന് 218.63 കോടി രൂപയാണ് നേടിയത്. ഏഴാം സ്ഥാനത്തായിരുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ 136.11 കോടി വരുമാനത്തിലൂടെ ആറാം സ്ഥാനത്തായി. 100 കോടി ക്ലബ്ബിൽ ഇടംനേടിയ ആലുവ പത്താം സ്ഥാനത്തു നിന്ന് ഒൻപതിലേക്കും കയറി. പത്തനംതിട്ട സ്വദേശി നിഖിൽ എസ് ആനന്ദിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ചെങ്ങന്നൂർ, തിരുവനന്തപുരം നോർത്ത്, ഷൊർണൂർ ജംങ്ഷൻ, കായംകുളം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു. കാസർകോട്, തലശ്ശേരി എന്നിവ 50 കോടിയിലേക്ക് കുതിക്കുകയാണ്. റിസർവ് യാത്രക്കാരുടെ വരുമാനത്തിനൊപ്പം അൺ റിസർവ്ഡ് യാത്രാ വരുമാനവും ഇത്തവണ കൂടിയിട്ടുണ്ട്.

2024- 25 വർഷത്തെ കണക്കുപ്രകാരം കേരളത്തിലെ രണ്ട്‌ വന്ദേ ഭാരതുകളുടെ വരുമാനം 163 കോടി രൂപയാണ്. തിരുവനന്തപുരം- 319.21 കോടി, എറണാകുളം ജംങ്ഷൻ- 267.50 കോടി, കോഴിക്കോട്- 218.63 കോടി, തൃശൂർ- 195.44 കോടി, എറണാകുളം ടൗൺ- 164.93 കോടി, കണ്ണൂർ- 136.11 കോടി, പാലക്കാട്- 132.11 കോടി, കൊല്ലം- 120.85 കോടി, ആലുവ- 100.45 കോടി, കോട്ടയം- 89.53 കോടി എന്നിങ്ങനെയാണ് വിവിധ റെയിൽവേ സ്റ്റേഷനിലെ വരുമാന കണക്കുകൾ.

2025- 26 Kerala Railway stations revenue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

'ഇത് എന്റെ അവസാന ലോകകപ്പ്'; 2027ല്‍ കിരീട നേട്ടമാണ് ലക്ഷ്യമെന്ന് കോഹ്‌ലി

'ലിറ്ററിന് 25 രൂപ മാത്രം; പെട്രോളിന് പകരം എഥനോൾ കാർ വരുന്നു'

'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം

പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച പുകയില ഉത്പന്നങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍; കാണാതായത് ഏഴ് ചാക്ക് ഹാന്‍സ്