2025 ട്രയംഫ് ടൈഗര്‍ സ്പോര്‍ട് 660 IMAGE CREDIT: Triumph Motorcycles
Business

10 ലക്ഷം രൂപയ്ക്ക് മുകളില്‍ വില?, കരുത്തുറ്റ എന്‍ജിന്‍; 2025 ട്രയംഫ് ടൈഗര്‍ സ്പോര്‍ട് 660 ഉടന്‍ ഇന്ത്യയില്‍

അന്താരാഷ്ട്ര വിപണിയില്‍ ടൈഗര്‍ സ്പോര്‍ട് 660ന്റെ 2025 മോഡല്‍ അവതരിപ്പിച്ച് പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ടൈഗര്‍ സ്പോര്‍ട് 660ന്റെ 2025 മോഡല്‍ അവതരിപ്പിച്ച് പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ ഓപ്ഷനുകള്‍ മാത്രമല്ല അധിക ഫീച്ചറുകളും ലഭ്യമാണ്.

ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുമായാണ് 2025 മോഡല്‍ വരുന്നത്. എബിഎസും ട്രാക്ഷന്‍ കണ്‍ട്രോളും ലീന്‍ സെന്‍സിറ്റീവ് ആക്കുന്നതിനായി ബൈക്കില്‍ ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും (ഐഎംയു) ചേര്‍ത്തിട്ടുണ്ട്. ഈ അപ്ഡേറ്റ് ബൈക്കിനെ സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

മൈ ട്രയംഫ് കണക്റ്റിവിറ്റി മൊഡ്യൂള്‍ ആണ് മറ്റൊരു പ്രത്യേകത. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം വരുന്ന ഈ ഫീച്ചര്‍ വഴി ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും കോള്‍, മെസേജ് അലര്‍ട്ടുകളും ഉപയോഗിച്ച് സ്‌ക്രീന്‍ സുഗമമാക്കുന്നു. 10,250 ആര്‍പിഎമ്മില്‍ 80 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 660 സിസി, ഇന്‍ലൈന്‍-ത്രീ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് ബൈക്കിന് കരുത്തുപകരുക. ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660 ഉടന്‍ ഇന്ത്യയിലെത്തും. ബൈക്കിന്റെ നിലവിലുള്ള മോഡലിന് 9.58 ലക്ഷം (എക്സ്-ഷോറൂം) രൂപയാണ് വില. അപ്ഡേറ്റ് ചെയ്ത പതിപ്പിന് അല്‍പ്പം വില കൂടാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

നടിക്ക് പൂര്‍ണ നീതി ലഭിച്ചില്ല, വിധിക്കെതിരെ അപ്പീല്‍ നല്‍കും: സര്‍ക്കാര്‍

ദിലീപ് മാത്രം എങ്ങനെ ശത്രുവാകും?, നടന്നത് ഗൂഢാലോചന, സീനിയര്‍ ഉദ്യോഗസ്ഥയക്കും പങ്ക്: ബി രാമന്‍ പിള്ള

'വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യം അടിയന്തരാവസ്ഥയില്‍, നമ്മള്‍ ആ മഹത്വം പുനസ്ഥാപിക്കുന്നു'; ലോക്‌സഭയില്‍ ചര്‍ച്ച

SCROLL FOR NEXT