Business

5999 രൂപയ്ക്ക് ടിവി, ഇലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ക്ക് 90 ശതമാനം വരെ ഡിസ്‌ക്കൗണ്ട്; വില്‍പ്പന പൊടിപൊടിക്കാന്‍ ഫ്ളിപ്പ്കാര്‍ട്ട് 

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍സിനോട് മത്സരിക്കാന്‍ നിരവധി ഓഫറുകളുമായി നിരവധി ഓഫറുകളുമായി പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍സിനോട് മത്സരിക്കാന്‍ നിരവധി ഓഫറുകളുമായി നിരവധി ഓഫറുകളുമായി പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും. ഉത്സവസീസണ്‍ പ്രമാണിച്ച് ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പനമേള സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ്. ഈ ദിവസങ്ങളില്‍ സ്മാര്‍ട്ടുഫോണ്‍, ടിവി, ലാപ്പ് ടോപ്പ് തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് ആകര്‍ഷണീയമായ ഡിസ്‌ക്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ആക്‌സിസറിസ് ഉല്‍പ്പനങ്ങള്‍ക്ക് 90 ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വില്‍പ്പനയില്‍ പങ്കെടുക്കുന്ന ആക്‌സിസ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കുന്നവര്‍ക്ക് ഉടനടി 10 ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു. പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കളായ ബ്ലൂപങ്കിന്റെ ഉല്‍പ്പനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കും. വില 5999 രൂപ മുതല്‍ ആരംഭിക്കുന്ന ടിവികളാണ് വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നത്. യുഎച്ച്ഡി സ്മാര്‍ട്ട് ടിവി, ക്യൂ എല്‍ഇഡി ടിവി തുടങ്ങി നിരവധി ഉല്‍പ്പനങ്ങളാണ് വില്‍പ്പനയ്ക്കായി അണിനിരത്തുക. 

ഇതിന് പുറമേ വില്‍്പ്പനമേളയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഫ്ളാഷ് 
സെയില്‍സും സംഘടിപ്പിക്കുന്നുണ്ട്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍സും സമാന കാലയളവിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം