ന്യൂഡല്‍ഹി: പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോള്‍ ഇന്‍സ്റ്റന്റ് വായ്പകളെ നിരവധിപ്പേരാണ് ആശ്രയിക്കുന്നത്. വായ്പാ അപേക്ഷയ്ക്കായി ഒരു കൂട്ടം രേഖകള്‍ ശേഖരിക്കേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാല്‍ പെട്ടെന്ന് പണം നല്‍കുന്ന ഇന്‍സ്റ്റന്റ് വായ്പകളോടാണ് ജനങ്ങള്‍ക്ക് പ്രിയം. കുറഞ്ഞ രേഖകളോടെ ഇന്‍സ്റ്റന്റായി പണം ഉറപ്പാക്കാന്‍ ആധാര്‍ കാര്‍ഡ് വായ്പകളിലൂടെ സാധിക്കും. ആധാര്‍ കാര്‍ഡ് വായ്പകളുടെ പ്രക്രിയകള്‍ കൂടുതല്‍ ലളിതമായിരിക്കും. പെട്ടെന്ന് തന്നെ 10,000 രൂപ ആവശ്യമുണ്ടോ? എങ്കില്‍ ആധാര്‍ കാര്‍ഡ് വായ്പകള്‍ മികച്ച ഓപ്ഷനാണെന്ന് വിദഗ്ധര്‍ പറയുന്നു.
മാത്രമല്ല ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വേഗത്തിലുള്ള വിതരണവും എളുപ്പത്തിലുള്ള ഓണ്‍ലൈന്‍ അപേക്ഷകളും ഈ വായ്പ വാഗ്ദാനം ചെയ്യുന്നു.
പണത്തിന് അടിയന്തര ആവശ്യമുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് വായ്പകള്‍ ഒരു മികച്ച ഓപ്ഷനായിരിക്കും. തിരിച്ചറിയല്‍ രേഖ, പ്രായം തെളിക്കുന്ന രേഖ, മേല്‍ വിലാസം തെളിയിക്കുന്ന രേഖ എന്നിവയ്‌ക്കെല്ലാം ആധാര്‍ മതി എന്നതാണ് ഈ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ആധാര്‍ കാര്‍ഡ് വഴി എടുക്കുന്ന വ്യക്തിഗത വായ്പകള്‍ സുരക്ഷിതമല്ലാത്ത വായ്പകളാണ്. അതായത് കടം വാങ്ങുന്നവര്‍ക്ക് ഒരു ഈടും പണയവും വയ്‌ക്കേണ്ടതില്ല.
ഓണ്‍ലൈന്‍ കെവൈസി പരിശോധനയിലൂടെ മൊബൈല്‍ ആപ്പുകളിലൂടെയോ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ ഇത്തരം വായ്പാ അപേക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വായ്പാദാതാവിനെ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ആധാര്‍ അധിഷ്ഠിത വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന വായ്പാദാതാവിനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ വായ്പാദാതാവിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക അല്ലെങ്കില്‍ അവരുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക എന്നതാണ് അടുത്ത പടി. ആധാര്‍ നമ്പറിനൊപ്പം വ്യക്തിഗത വിവരങ്ങളും, തൊഴില്‍ വിശദാംശങ്ങളും നല്‍കി കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷ പരിശോധിച്ച് പ്രോസസ്സിംഗ് ചെയ്യുന്നതിന് അയക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. സാധാരണനിലയില്‍ വായ്പ അംഗീകരിച്ചാല്‍, മിക്ക വായ്പാദാതാക്കള്‍ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വായ്പ തുക അനുവദിക്കും.
ആധാര്‍ കാര്‍ഡ് വായ്പ ആര്‍ക്കെല്ലാം അപേക്ഷിക്കാം?
21 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എങ്കിലും ചില വായ്പാദാതാക്കള്‍ 18 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നുണ്ട്.
പ്രതിമാസം 12,000 മുതല്‍ 15,000 രൂപ വരെ ശമ്പളം ലഭിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കും.
700 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ വേഗം തന്നെ വായ്പ ഉറപ്പാക്കാം.
ചില വായ്പാദാതാക്കള്‍ 650 ന് മുകളിലുള്ള സ്‌കോറുകളും സ്വീകരിച്ചേക്കാം.
ശമ്പളക്കാരായ വ്യക്തികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും അര്‍ഹതയുണ്ട്.
പ്രവൃത്തിപരിചയം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഉണ്ടായിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
പരമാവധി ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുണ്ടെന്ന് ഉറപ്പാക്കുക. അതായത് 700 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഒരിക്കലും ഒന്നിലധികം വായ്പകള്‍ ഇല്ലെന്ന് ഉറപ്പാക്കണം. ഒന്നിലധികം വായ്പകളുണ്ടെങ്കില്‍ പുതിയ അപേക്ഷ അംഗീകരിക്കാനുള്ള സാധ്യത കുറയും.
Aadhaar card loans are personal loans that use your Aadhaar as the primary verification document, saving time on paperwork
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates