മനുഷ്യന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ എഐയ്ക്ക് കഴിയുമോ? അത്ഭുതപ്പെടേണ്ട, കഴിയും. മനുഷ്യന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ വെയറബിള്‍ ഡിവൈസുകള്‍ക്ക് കഴിയുമെന്ന അവകാശവാദമായി എത്തിയിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പായ Prophetic AI. മനുഷ്യന്‍ സ്വപ്നം കാണുന്ന രീതിതന്നെ മാറ്റാന്‍ കഴിവുള്ളതാണ് ഇവയെന്നാണ് കമ്പനിയുടെ വാദം. ഇതിനായി Dual, Phase എന്നിങ്ങനെ രണ്ട് വെയറബിള്‍ ഉപകരണങ്ങളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.
തലയില്‍ ധരിക്കുന്ന ബാന്‍ഡിന്റെ രൂപത്തിലുള്ളതാണ് ഡിവൈസുകള്‍. അതില്‍ ഒരു വയറും ഘടിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ അനുസരിച്ച് കാഴ്ചയില്‍ രണ്ട് ഉപകരണങ്ങളും സമാനമാണ്. സ്വപ്നം കാണുകയാണെന്ന തിരിച്ചറിവോടെ കാണുന്ന ലൂസിഡ് സ്വപ്നങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ഈ ഡിവൈസുകള്‍ക്ക് കഴിയും എന്നാണ് കമ്പനി പറയുന്നത്.
സുരക്ഷിതമായ അള്‍ട്രാസോണിക് ഊര്‍ജ്ജം നെറ്റിയിലൂടെ പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്സിലേക്ക് അയച്ച് ഫ്രണ്ടോപാരിയല്‍ നെറ്റ്വര്‍ക്ക് സജീവമാക്കുമെന്ന് കമ്പനി പറയുന്നു. ഈ നെറ്റ്വര്‍ക്ക് സാധാരണയായി സ്വപ്നം കാണുന്ന സമയത്ത് നിഷ്‌ക്രിയമായിരിക്കും. ഈ നെറ്റ്വര്‍ക്കിനെ ഉത്തേജിപ്പിക്കുന്നതിലൂടെ സ്വപ്നങ്ങളെ കൂടുതല്‍ ലൂസിഡ് അവസ്ഥയിലേക്ക് നയിക്കാന്‍ ഉപകരണം സഹായിക്കുമെന്ന് Prophetic അവകാശപ്പെടുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മനസിലാക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോഎന്‍സെഫലോഗ്രാം അഥവാ EEG സെന്‍സറുകളും ഉപകരണം സംയോജിപ്പിക്കുന്നു. ഇലോണ്‍ മസ്‌കിന്റെ ന്റെ ന്യൂറാലിങ്കും അവരുടെ ബ്രെയിന്‍ ഇംപ്ലാന്റ് ചിപ്പുകളില്‍ EEG സെന്‍സറുകള്‍ ഉപയോഗിക്കുന്നുണ്ട്.
Prophetic Dual ഉപകരണത്തിന്റെ വില 449 ഡോളര്‍ (ഏകദേശം 43,200 രൂപ) എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷാവസാനം ഇതിന്റെ ഷിപ്പിങ് ആരംഭിക്കും, അതേസമയം Prophetic Phase ന്റെ വില 1,299 ഡോളര്‍ (ഏകദേശം 1,22,000 രൂപ) ആയിരിക്കും, ഇത് 2027 ന്റെ പകുതിയോടെ ഷിപ്പിങ് ആരംഭിക്കും എന്നാണ് കമ്പനി പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates