പ്രതീകാത്മക ചിത്രം 
Business

ആകാശത്ത് പറക്കുമ്പോഴും ചൂടേറിയ വിഭവങ്ങൾ മുന്നിലെത്തും; ഗോർമേറുമായി കൈകോർത്ത് എയർ ഇന്ത്യ 

ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക്  24 മണിക്കൂർ മുൻപ് വരെയും ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

യാത്രക്കാർക്കായി വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കാൻ ഇൻ ഫ്ളൈറ്റ് ഡൈനിങ് ബ്രാൻഡ് ആയ ഗോർമേറുമായി കൈകോർത്ത് എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച മുതൽ എയർ ഇന്ത്യ എക്സ്പ്രസിലെ അതിഥികൾക്കായി ഗോർമേർ ചൂടേറിയ വിഭവങ്ങൾ വിളമ്പിത്തുടങ്ങി. പ്രാദേശിക വിഭവങ്ങളടക്കം പുതുക്കിയ മെനുവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓൾ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങൾ, ഫ്രഷ് ഫ്രൂട്ട്സ്, സാൻഡ് വിച്ചുകൾ, ഡെസർട്ടുകൾ എന്നിവയെല്ലാം എയർലൈനിൻറെ പുതിയ കോ-ബ്രാൻഡഡ് വെബ്സൈറ്റായ http://airindiaexpress.com വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. 

വെജിറ്റേറിയൻ, പെസ്ക്കറ്റേറിയൻ, വീഗൻ, ജെയിൻ, നോൺ വെജിറ്റേറിയൻ, എഗറ്റേറിയൻ മീലുകൾ അടങ്ങിയ വിപുലമായ ഫുഡ് ആൻഡ് ബിവറേജ് ശ്രേണിയാണ് ഗോർമേറിലൂടെ ലഭ്യമാക്കുന്നത്. ഇൻ ഫ്ളൈറ്റ് ഡൈനിങ് അനുഭവം മറ്റൊരു തലത്തിലേക്ക് ഉയർത്തനാണ് ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസിൻറെയും എയർ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു. 36,000 അടി ഉയരത്തിൽ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗോർമേറിൻറെ സേവനങ്ങൾ ആസ്വദിക്കാൻ അദ്ദേഹം എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. നിലവിൽ ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിൽ ഗോർമേർ സേവനം ലഭ്യമാണ്.

എയർ ഇന്ത്യ എക്സ്പ്രസിനൊപ്പം എ‍യർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിലും ഗോർമേറിൻറെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുൻപും വരെ എയർലൈനിൻറെ ഏകീകൃത കസ്റ്റമർ ഇൻറർഫേസായ http://airindiaexpress.comൽ മീലുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ജൂലൈ അഞ്ചു വരെ ഭക്ഷണം പ്രീബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം ഇളവ് ലഭിക്കും. ബൈ ഓൺ ബോർഡ് മെനുവിലെ തെരഞ്ഞെടുത്ത വിഭവങ്ങൾക്കും ഇളവുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT