airtel, jio file
Business

മൊബൈല്‍ കണക്ഷന്‍; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?

രാജ്യത്ത് മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തില്‍ പ്രമുഖ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തില്‍ പ്രമുഖ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഓഗസ്റ്റിലെ ട്രായ് കണക്കില്‍ വെറും 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് റിലയന്‍സ് ജിയോയും എയര്‍ടെലും തമ്മില്‍ വിപണിവിഹിതത്തില്‍ ഉള്ളത്. വിപണിയുടെ 39.31 ശതമാനം ജിയോയും 38.01 ശതമാനം എയര്‍ടെലുമാണ് കൈയാളുന്നത്.

ഓഗസ്റ്റില്‍ 24 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളാണ് ജിയോ നേടിയത്. ഇക്കാലയളവില്‍ എയര്‍ടെല്‍ 21 ലക്ഷം കണക്ഷനുകള്‍ നേടി. നിലവില്‍ ജിയോയ്ക്ക് മൊത്തം 50.84 കോടി കണക്ഷനുകളാണ് ഉള്ളത്. 49.16 കോടി കണക്ഷനുകളുമായി ടെലികോം രംഗത്ത് എയര്‍ടെല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ടെലികോം രംഗത്ത് സ്വകാര്യ കമ്പനികള്‍ തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തില്‍ സ്വകാര്യ കമ്പനികളുടെ മൊത്തം വിപണി വിഹിതം 92.75 ശതമാനമാണ്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നി രണ്ടു പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഒന്നടങ്കം 7.25 ശതമാനം വിപണി വിഹിതം മാത്രമാണ് ഉള്ളത്. മറ്റൊരു സ്വകാര്യ കമ്പനിയായ വോഡഫോണ്‍ ഇന്ത്യയുടെ വിഹിതം 15.43 ശതമാനം മാത്രമാണ്.

കൂടുതല്‍ ആക്ടീവ് മൊബൈല്‍ വരിക്കാര്‍ ഉള്ളത് എയര്‍ടെലിനാണ്. കേരളത്തില്‍ മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തില്‍ ഇപ്പോഴും വോഡഫോണ്‍-ഐഡിയ തന്നെയാണ് മുന്നില്‍. 1.28 കോടി വരിക്കാരാണുള്ളത്. രണ്ടാമത് ജിയോയും (1.12 കോടി), മൂന്നാമത് എയര്‍ടെലുമാണ് (99,08,479). നാലാമതുള്ള ബിഎസ്എന്‍എല്ലിന് 90,56,965 വരിക്കാരാണുള്ളത്.

Airtel closes in on Jio ahead of mega IPO, market-share gap narrows to 1.3 percentage points

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോയ് മാത്യുവിന് പിന്തുണ ലഭിച്ചില്ല, അവസാന നിമിഷം വരെ ബ്ലെസി പരിഗണനയില്‍, കല്‍പ്പറ്റയെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി

ദക്ഷിണ റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; 67 ഒഴിവുകൾ, കേരളത്തിൽ ജോലി നേടാം

റബര്‍ കര്‍ഷകര്‍ ഉറക്കമിളയ്‌ക്കേണ്ട; 'ടാപ്പിങ് വൈകിട്ടാക്കിയാല്‍ പാല്‍ കൂടുതല്‍ കിട്ടും'

അമ്പെയ്ത്തില്‍ വീണ്ടും സ്വര്‍ണം; മിക്‌സഡ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം

ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം മതിയോ?; പരിശോധിക്കാന്‍ ഉന്നതസമിതി