പ്രതീകാത്മക ചിത്രം 
Business

നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍, പരിധിയില്ലാത്ത ഫൈവ് ജി ഡേറ്റ; 1499 രൂപയുടെ പുതിയ പ്ലാനുമായി എയര്‍ടെല്‍

പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 1499 രൂപയുടെ പ്ലാനില്‍ പ്രമുഖ ഒടിടിയായ നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും എന്നതാണ് പ്രത്യേകത.84 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധിയില്ലാത്ത ഫൈവ് ജി ഡേറ്റ ഓഫറുമുണ്ട്.

ആദ്യമായാണ് ഒരു എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നത്. ഒടിടിയുമായി ബന്ധപ്പെട്ട് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, എയര്‍ടെല്‍ എക്‌സ്ട്രീം ഓഫറുകള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. 

പ്രതിദിനം മൂന്ന് ജിബി വരെ ഫോര്‍ജി ഡേറ്റയാണ് 1499 പ്ലാനിന്റെ മറ്റൊരു പ്രത്യേകത. പരിധിയില്ലാത്ത വോയ്‌സ് കോള്‍, സൗജന്യ ഹലോ ട്യൂണ്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി തീരുന്ന മുറയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും അവസാനിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്‌വ

'വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രം, യുദ്ധത്തിന്റെ കാരണക്കാരി തന്നെ അവളാണ്'; ശൂർപ്പണഖയെക്കുറിച്ച് രാകുൽ പ്രീത്

ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു, ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്