ചിത്രം: ട്വിറ്റർ 
Business

ഹിറ്റ്​ലറുടെ ​മീശപോലുണ്ട്, പുതിയ ആപ്പ് ഐക്കണ് വിമർശനം; മാറ്റം വരുത്തി ആമസോൺ 

കാർഡ്ബോർഡ് ബോക്സിൽ നീല റിബൺ ഒട്ടിച്ച രീതിയിലുള്ള ഐക്കൺ ആണ് വിവാദമായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അഡോൾഫ്​ ഹിറ്റ്​ലറുടെ മീശയെന്ന ആരോപണത്തിന് പിന്നാലെ ആപ്പ് ഐക്കണിൽ മാറ്റം വരുത്തി ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. മൊബൈൽ ഷോപ്പിങ്​ ആപ്പിന്റെ ഐക്കൺ ആണ് പുതിയ ഡിസൈനിൽ ആമസോൺ അവതരിപ്പിച്ചത്. 

കാർഡ്ബോർഡ് ബോക്സിൽ നീല റിബൺ ഒട്ടിച്ച രീതിയിലുള്ള പുതിയ ഐക്കൺ ജനുവരിയിലാണ് കമ്പനി പുറത്തിറക്കിയത്. അഞ്ച് വർഷത്തിനുള്ളിൽ ആമസോൺ ആപ്പ് ഐക്കണിൽ വരുത്തിയ ഏക മാറ്റമാണിത്. എന്നാൽ നീല റിബൺ കണ്ടതും ചിലർ ഇതിനെ ടൂത്ത്ബ്രഷ് പോലിരിക്കുന്ന ഹിറ്റ്ലറുടെ മീശ എന്നാണ് വിശേഷിപ്പിച്ചത്. 

സമൂഹമാധ്യമങ്ങളിലെ ചർച്ച വ്യാപകമായതിന് പിന്നാലെയാണ് ഐക്കണിൽ മാറ്റവരുത്താൻ ആമസോൺ തീരുമാനിച്ചത്. നീല നിറത്തിലെ റിബ്ബണിന്റെ ഒരു ഭാഗത്തേക്ക്​ മടക്കിയ നിലയിലാണ്​ പുതിയ ഐക്കൺ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

​Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്