ഫയല്‍ ചിത്രം 
Business

599 രൂപയ്ക്ക് ഒരു വര്‍ഷം; പുതിയ പ്ലാനുമായി ആമസോണ്‍ പ്രൈം വീഡിയോ 

 സിനിമ കാണുന്നതിനും മറ്റുമുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോ പുതിയ പ്ലാന്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിനിമ കാണുന്നതിനും മറ്റുമുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. വര്‍ഷം 599 രൂപ അടയ്ക്കുന്നവര്‍ക്ക് മൊബൈലില്‍ ആമസോണ്‍ പ്രൈം വീഡിയോ കാണുന്നതിനുള്ള പ്ലാനാണ് അവതരിപ്പിച്ചത്.

ഒരു ഉപയോക്താവിന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സിംഗിള്‍ യൂസര്‍ പ്ലാനില്‍ പുതിയ സിനിമകള്‍, ആമസോണ്‍ ഒറിജിനലുകല്‍, ലൈവ് ക്രിക്കറ്റ് തുടങ്ങിയവ കാണാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷമാണ് ടെലികോം പങ്കാളിയായ എയര്‍ടെലുമായി സഹകരിച്ച് മൊബൈല്‍ പ്ലാന്‍ ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചത്. . 

ആറുവര്‍ഷത്തിനിടെ, വലിയ തോതിലുള്ള വളര്‍ച്ചയാണ് കൈവരിച്ചത്. ടെലികോം കമ്പനിയുമായി സഹകരിക്കാന്‍ തുടങ്ങിയത് ഏറെ സഹായിച്ചു. മൊബൈല്‍ പ്ലാന്‍ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയില്‍ വലിയ തോതിലുള്ള വളര്‍ച്ച ഉണ്ടായതായി കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് ഫോണില്‍ പ്രൈംവീഡിയോ ആപ്പ് വഴിയോ പ്രൈം വീഡിയോ ഡോട്ട് കോം വഴിയോ വാര്‍ഷിക പ്ലാനില്‍ അംഗമാകാന്‍ കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT