ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാന്‍ ബജറ്റ് നിര്‍ദേശം പ്രതീകാത്മക ചിത്രം
Business

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ആശ്വാസം; ഏയ്ഞ്ചല്‍ ടാക്‌സ് പൂര്‍ണമായി ഒഴിവാക്കി

രാജ്യത്ത് സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാന്‍ ബജറ്റ് നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാന്‍ ബജറ്റ് നിര്‍ദേശം. എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുംവിധം പൂര്‍ണമായി ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്താലാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

ഓഹരികള്‍ ഇഷ്യു ചെയ്ത് ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്ന് ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ സ്വരൂപിക്കുന്ന മൂലധനത്തിന്മേലാണ് ഏയ്ഞ്ചല്‍ ടാക്‌സ് ചുമത്തുന്നത്. കമ്പനിയുടെ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണ് ഇഷ്യൂ ചെയ്ത ഷെയറുകളുടെ ഓഹരി വിലയെങ്കില്‍ മാത്രമാണ് ഏയ്ഞ്ചല്‍ ടാക്‌സ് ഈടാക്കുന്നത്. അധികമായി ലഭിക്കുന്നതിനെ വരുമാനമായി കണ്ടാണ് നികുതി ചുമത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും പൂര്‍ണമായി പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഏയ്ഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു,'- നിര്‍മല സീതാരാമന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി