emergency fund planning file
Business

നിങ്ങള്‍ സാമ്പത്തികമായി ശരിയായ പാതയിലാണോ?; ഈ നാലുകാര്യങ്ങള്‍ ഉത്തരം പറയും

സര്‍ക്കാര്‍ ജോലിയോ പ്രൈവറ്റ് ജോലിയോ ചെയ്യുന്നവരും സ്വന്തമായി ബിസിനസ് നടത്തുന്നവരും ഈ ചോദ്യം അവരവരോട് തന്നെയാണ് ചോദിക്കേണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിങ്ങള്‍ സാമ്പത്തികമായി നല്ല നിലയിലാണോ? ഓരോരുത്തരും അവരവരോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണ്. സര്‍ക്കാര്‍ ജോലിയോ പ്രൈവറ്റ് ജോലിയോ ചെയ്യുന്നവരും സ്വന്തമായി ബിസിനസ് നടത്തുന്നവരും ഈ ചോദ്യം അവരവരോട് തന്നെയാണ് ചോദിക്കേണ്ടത്. ഈ നാലുകാര്യങ്ങള്‍ ഓകെയാണെങ്കില്‍ സാമ്പത്തികമായി നല്ലനിലയിലാണ് മുന്നോട്ടുപോകുന്നത് എന്ന് പറയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

1. എമര്‍ജന്‍സി ഫണ്ട്

ആറുമാസത്തെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം കൈയില്‍ കരുതണം. ഇത് ബാങ്കിലോ അല്ലെങ്കില്‍ ലിക്വിഡിറ്റിയുള്ള മറ്റു ഏതെങ്കിലും ഇടങ്ങളിലോ നിക്ഷേപിച്ച് എമര്‍ജന്‍സി ഫണ്ട് പോലെ സൂക്ഷിക്കേണ്ടതാണ്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

വ്യക്തിക്കും കുടുംബത്തിനും പത്തുലക്ഷം രൂപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. തൊഴിലുടമ നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് പുറമേയാണ് വേണ്ടത്.

ഇഎംഐ

എടുത്തിരിക്കുന്ന മൊത്തം ലോണിന്റെ ഇഎംഐ വരുമാനത്തിന്റെ മൂന്നില്‍ ഒന്നില്‍ താഴെയായിരിക്കണം

നിക്ഷേപം

വരുമാനത്തിന്റെ 20 ശതമാനമെങ്കിലും നിക്ഷേപിക്കണം. അത് എസ്‌ഐപിയിലോ മ്യൂച്ചല്‍ ഫണ്ടിലോ എവിടെ വേണമെങ്കിലും ആവാം.

ഈ നാലുകാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ ഒരാള്‍ സാമ്പത്തിക ഭദ്രത കൈവരിച്ച ആള്‍ ആണെന്ന് പറയാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Are you on the right financial path? These four factors will provide the answer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: 'ഗ്യാനേഷ് ഇല്ലായിരുന്നെങ്കിൽ മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തര മന്ത്രിയോ ആകില്ലായിരുന്നു'

സീരിയൽ താരങ്ങൾ പ്രധാന വേഷത്തിലെത്തുന്ന 'രാശി'; ശ്രദ്ധേയമായി ട്രെയ്‌ലർ

'നോർക്ക കെയർ ഇൻഷുറൻസ്; സർക്കാർ സംസാരിക്കുന്നത് സ്വകാര്യ കമ്പനികളുടെ ഭാഷയിൽ'

'ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകും'; 2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

'സ്പെഷ്യൽ കിഡ്സ് ദൈവം വളരെ സ്നേഹത്തോടെ നോക്കുന്ന മക്കളാണ്; ഞാനത് പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖമാകെ മാറി'