BANK HOLIDAY പ്രതീകാത്മക ചിത്രം
Business

ഒക്ടോബറില്‍ 16 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, അറിയാം പട്ടിക

ഒക്ടോബറില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഒക്ടോബറില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പദ്ധതി ഉണ്ടോ? ഒക്ടോബറില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.

കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഗാന്ധി ജയന്തിയും മഹാനവമി, വിജയദശമി ദിവസങ്ങളിലും ബാങ്കിന് അവധിയാണ്. ഒക്ടോബറില്‍ മൊത്തം കേരളത്തില്‍ ഒന്‍പത് ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി കണക്കാക്കുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഒക്ടോബര്‍ 2- വെള്ളിയാഴ്ച- ഗാന്ധിജയന്തി

ഒക്ടോബര്‍ 4- ഞായറാഴ്ച

ഒക്ടോബര്‍ 10 - രണ്ടാം ശനിയാഴ്ച

ഒക്ടോബര്‍ 11- ഞായറാഴ്ച

ഒക്ടോബര്‍ 17- ശനിയാഴ്ച- മഹാ സപ്തമി- ത്രിപുരയില്‍ അവധി

ഒക്ടോബര്‍ 18- ഞായറാഴ്ച

ഒക്ടോബര്‍ 19- തിങ്കളാഴ്ച- ദസറ- കേരളം ഒഴികെയുള്ള 12 സംസ്ഥാനങ്ങളില്‍ അവധി

ഒക്ടോബര്‍ 20- ചൊവ്വാഴ്ച- മഹാനവമി

ഒക്ടോബര്‍ 21- ബുധനാഴ്ച- വിജയദശമി

ഒക്ടോബര്‍ 22- വ്യാഴാഴ്ച- ദുര്‍ഗാപൂജ- സിക്കിമില്‍ അവധി

ഒക്ടോബര്‍ 23- വെള്ളിയാഴ്ച- ദുര്‍ഗാ പൂജ- സിക്കിമില്‍ അവധി

ഒക്ടോബര്‍ 24- നാലാം ശനിയാഴ്ച

ഒക്ടോബര്‍ 25- ഞായറാഴ്ച

ഒക്ടോബര്‍ 26- ലക്ഷ്മി പൂജ- ത്രിപുര, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ അവധി

ഒക്ടോബര്‍ 29- വ്യാഴാഴ്ച- കര്‍വാ ചൗത്ത്- ഹിമാചല്‍ പ്രദേശില്‍ അവധി

ഒക്ടോബര്‍ 31- ശനിയാഴ്ച- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനം- ഗുജറാത്തില്‍ അവധി

Bank holidays in October 2026: Check state-wise RBI holiday list 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

കുറഞ്ഞ നിരക്കിൽ കോളിങ്-എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് : ജിയോ, എയർടെൽ, വി ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

'ഉത്സവം തീരുന്നത് വരെ സഹിക്കാന്‍ പറഞ്ഞു'; ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം ഉറക്കം കളയുന്നു; പരാതിയുമായി അല്ലു സിരീഷ്

ഷൂട്ടിങില്‍ ഉന്നം തെറ്റാതെ ഇഷ സിങ്! ത്രില്ലറിൽ 'വെള്ളി'

നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും; എല്‍ഡിഎഫ് നേതാക്കള്‍ പ്രതികള്‍