പ്രതീകാത്മക ചിത്രം 
Business

നാലു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 8.5 ലക്ഷം കോടി രൂപ, മുന്നില്‍ എസ്ബിഐ

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ 8.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ 8.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1.65 ലക്ഷം കോടിയും പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) 59,807 കോടിയും ഈ കാലയളവിനിടെ എഴുതിത്തള്ളി.

ഈ സാമ്പത്തിക വര്‍ഷം 19,666 കോടിയുടെ കിട്ടാക്കടമാണ് എസ്ബിഐ എഴുതിത്തള്ളിയത്. കഴിഞ്ഞ വര്‍ഷം ഇത് 34,402 കോടിയാണ്. 2020ല്‍ 52,362 കോടിയും 2019ല്‍ 58,905 കോടിയും എസ്ബിഐ എഴുതിത്തള്ളിയെന്നും ധനമന്ത്രാലയം പുറത്തിവിട്ടു കണക്കുകള്‍ പറയുന്നു. 

ഐഡിബിഐ ബാങ്ക് നാലു വര്‍ഷത്തിനിടെ 33,135 കോടിയാണ് എഴുതിത്തള്ളിയത്. സ്വകാര്യ ബാങ്കുകളില്‍ ഐസിഐസിഐ ബാങ്കാണ് കിട്ടാക്കടം എഴുതിത്തള്ളിയതില്‍ മുന്നില്‍. 42,164 കോടിയാണ് ഈ കാലയളവില്‍ ബാങ്ക് എഴുതിത്തള്ളിയത്. എച്ച്ഡിഎഫ്‌സി ബാങ്കാണ് തൊട്ടു പിന്നില്‍- 31,516 കോടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'