കൊച്ചി: ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതു മൂലം കുരുമുളക് വിലയിൽ കുതിപ്പ്. ഒരാഴ്ചക്കിടയിൽ കിലോഗ്രാമിന് 33 രൂപയാണ് ഉയർന്നത്. ചൊവ്വാഴ്ച മാത്രം കിലോഗ്രാമിന് ഒമ്പത് രൂപ കൂടി. ഗാർബിൾഡ് കുരുമുളകിന് വില 500 രൂപ കടന്നിരിക്കുകയാണ്. 514 രൂപയാണ് ഗാർബിൾഡിന് വില. അൺഗാർബിൾഡ് കുരുമുളകിന്റെ വില കിലോഗ്രാമിന് 494 രൂപയിലെത്തി.
ആഭ്യന്തര ഉപഭോഗം കൂടുന്നതിനാൽ ഡിമാൻഡ് ക്രമാതീതമായി ഉയർന്നതാണ് കുരുമുളകിന്റെ വില ഉയരാൻ കാരണം. 2015ൽ കിലോഗ്രാമിന് 730 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഓരോ വർഷവും ഇടിയുന്ന സാഹചര്യമായിരുന്നെങ്കിലും ഇപ്പോൾ വില ഉയർന്നത് പ്രതീക്ഷയ്ക്കു വക നൽകുന്നു. 2013ൽ 400 രൂപയിലെത്തിയ കുരുമുളക് വില പിന്നീട് ഉയർന്നാണ് 730ൽ എത്തിയത്. അതിനുശേഷം വേഗത്തിൽ ഇടിഞ്ഞ് 270 രൂപ വരെ താഴ്ന്നു.
മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികൾ. ദീപാവലിക്കു ശേഷവും ഡിമാൻഡ് കുറയാത്തത് വില ഇനിയും ഉയരാനുള്ള കാരണമായേക്കും. ഈ സാധ്യത മുന്നിൽകണ്ട് ചരക്ക് കൈയിലുള്ള കർഷകർ അത് വിൽക്കാതെ സൂക്ഷിക്കുന്നുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates