സെന്‍സെക്‌സ് ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞു പ്രതീകാത്മക ചിത്രം
Business

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞു

ഓഹരി വിപണിയിലെ ഇടിവ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയിലെ ഇടിവ് തുടരുന്നു. വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഇന്നും ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. ആഴ്ചകള്‍ക്ക് മുന്‍പ് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് പത്തു ശതമാനത്തിന്റെ ഇടിവാണ് നിഫ്റ്റി നേരിട്ടത്.

ഐടി കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. രണ്ടുശതമാനമാണ് ഇടിഞ്ഞത്. ഇതിന് പുറമേ മറ്റു സെക്ടറുകളും നഷ്ടത്തിലാണ്. ഓഹരി വിപണിയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ തുടരുന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി അടുത്ത വര്‍ഷം പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്ന തവണകളുടെ എണ്ണം യുഎസ് ഫെഡറല്‍ റിസര്‍വ് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ സ്വാധീനിക്കുന്നത്. മൂന്ന് തവണ പലിശനിരക്ക് കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു തവണ മാത്രമേ കേന്ദ്രബാങ്ക് പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ടൈറ്റന്‍ കമ്പനി, ഡോ റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക