BSNL recharge plan FILE
Business

172 രൂപ, 184 രൂപ, 190 രൂപ...; വോയ്‌സ് കോള്‍- എസ്എംഎസ് ഒണ്‍ലി പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍

പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ വരിക്കാര്‍ക്കായി വോയ്‌സ് കോളും എസ്എംഎസും മാത്രം ഉള്‍പ്പെടുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ വരിക്കാര്‍ക്കായി വോയ്‌സ് കോളും എസ്എംഎസും മാത്രം ഉള്‍പ്പെടുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 172 രൂപ, 184 രൂപ, 190 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് പുതിയ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ പുറത്തിറക്കിയത്.

ഈ പ്ലാനുകളില്‍ ലോക്കല്‍, എസ്ടിഡി, നാഷണല്‍ റോമിങ് എന്നിവ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസും ലഭിക്കും. 172 രൂപയുടെ പ്ലാനിന് 28 ദിവസത്തെയും 184 രൂപയുടെ പ്ലാനിന് 30 ദിവസത്തെയും കാലാവധിയാണുള്ളത്.

ഒരു മാസത്തെ കാലാവധിയാണ് 190 രൂപയുടെ പ്ലാനിനുള്ളത്. സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയര്‍ടെലും വൊഡഫോണ്‍ ഐഡിയയും സമാനമായ നിരക്കുകളില്‍ വോയ്‌സ് കോളുകളും എസ്എംഎസും മാത്രം ഉള്‍പ്പെടുന്ന പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ താരിഫ് നിര്‍ദേശപ്രകാരമാണ് ടെലികോം കമ്പനികള്‍ വോയ്‌സ് കോളുകളും എസ്എംഎസും മാത്രമുള്ള പ്ലാനുകള്‍ അവതരിപ്പിച്ചത്.

BSNL launches TRAI-mandated voice, SMS-only prepaid plans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയുടെ മന്ത്രിസഭയല്ല, ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'

കൊട്ടിയത്ത് പുക ശ്വസിച്ച് 30 ലേറെ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഔദ്യോഗിക രേഖകളിൽ 'ദത്തെടുക്കപ്പെട്ട മകൾ/മകൻ' എന്ന് ചേർക്കരുത്; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

വമ്പന്മാരെ പുറത്താക്കി ചെന്നൈ, മുംബൈ, കെകെആർ; 184 താരങ്ങള്‍ ടീമുകളില്‍ തുടരും; സമ്പൂർണ പട്ടിക

വീടിന് നേരെ പടയപ്പയുടെ ആക്രമണം; വാതിൽ തകർത്ത് അകത്തുകയറിയ ആനയുടെ മുന്നിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപെട്ടു|VIDEO