Bull run  ഫയൽ
Business

വിപണിയില്‍ രണ്ടാം ദിവസവും ബുള്‍ തരംഗം, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 94ലേക്ക്

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബുള്‍ തരംഗം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബുള്‍ തരംഗം. ബിഎസ്ഇ സെന്‍സെക്‌സ് 1200 പോയിന്റ് ആണ് കുതിച്ചത്. നിലവില്‍ 75000ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24000ത്തോട് അടുക്കുകയാണ്.

എണ്ണവില കുത്തനെ താഴ്ന്നതും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് വിപണിക്ക് കരുത്തായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാന്‍ കാരണം. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളും എണ്ണവിലയില്‍ പ്രതിഫലിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐസി ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.ടെക് മഹീന്ദ്ര, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിന്റെ പാതയിലാണ്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 93.94ലേക്കാണ് രൂപ കൂപ്പുകുത്തിയത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുമാണ് രൂപയ്ക്ക് വിനയായത്.

Bull run continues: Sensex surges 1,200 pts, Rupee falls 18 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളില്‍ കരിനിഴല്‍; തല്ലിയൊതുക്കി മിച്ചല്‍ മാര്‍ഷ്... നിക്കോളാസ് പൂരാന്‍

ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 16| ആഗ്രഹിച്ച ഭൂമി സ്വന്തമാക്കും; പുതിയ ജോലിയിൽ പ്രവേശിക്കും

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

SCROLL FOR NEXT