Sovereign Gold Bond പ്രതീകാത്മക ചിത്രം
Business

സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ പദ്ധതിയുണ്ടോ?, സ്വര്‍ണ ഇടിഎഫുമായുള്ള വ്യത്യാസമെന്ത്?, നേട്ടം ഇങ്ങനെ

സര്‍ക്കാര്‍ പിന്തുണയുള്ള സ്വര്‍ണ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (SGB) തുടക്കം മുതല്‍ നിക്ഷേപകര്‍ക്ക് അമ്പരപ്പിക്കുന്ന റിട്ടേണ്‍ നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

സര്‍ക്കാര്‍ പിന്തുണയുള്ള സ്വര്‍ണ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (SGB) തുടക്കം മുതല്‍ നിക്ഷേപകര്‍ക്ക് അമ്പരപ്പിക്കുന്ന റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ദീര്‍ഘകാല, നികുതി രഹിത മൂലധന വളര്‍ച്ചയും 2.5 ശതമാനം വാര്‍ഷിക പലിശയും ഇത് വാഗ്ദാനം ചെയ്യുന്നു.

2024 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഈ പദ്ധതി നിര്‍ത്തലാക്കി. പദ്ധതി നിര്‍ത്തലാക്കിയതോടെ, നിരവധി നിക്ഷേപകര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ സെക്കന്‍ഡറി മാര്‍ക്കറ്റിനെയാണ് ആശ്രയിക്കുന്നത്.

എങ്ങനെ വാങ്ങാം?

ഒരു സാധാരണ ഓഹരി വാങ്ങുന്നതുപോലെ സെറോദ, ഗ്രോ പോലുള്ള ഏതെങ്കിലും ട്രേഡിങ് ആപ്പ് വഴി നിക്ഷേപകര്‍ക്ക് സെക്കന്‍ഡറി വിപണിയില്‍ നിന്ന് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാവുന്നതാണ്. ട്രേഡിങ് ആപ്പില്‍ സെര്‍ച്ച് ബാറില്‍ പോയി 'SGB' എന്ന് ടൈപ്പ് ചെയ്യണം. സീരീസിന്റെ പേരും കാലാവധി പൂര്‍ത്തിയാകുന്ന വര്‍ഷവും പരിശോധിക്കണം. ചില സീരീസുകള്‍ക്ക് വളരെ കുറഞ്ഞ ലിക്വിഡിറ്റി മാത്രമാണ് ഉള്ളത്. അതിനാല്‍ മാര്‍ക്കറ്റ് വിലയും ട്രേഡിങ് വോളിയവും നോക്കണം.

ബിഡ്-ആസ്‌ക് സ്‌പ്രെഡ് കാരണം വില വ്യാപകമായി വ്യത്യാസപ്പെടാം എന്നതിനാല്‍ പരിമിത ഓര്‍ഡര്‍ നല്‍കുന്നതാണ് നല്ലത്. ഡീമാറ്റ് അക്കൗണ്ടിലേക്ക് യൂണിറ്റുകള്‍ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാല്‍ 2.5 ശതമാനം വാര്‍ഷിക പലിശ നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്നതുവരെ ബോണ്ട് കൈവശം വച്ചാല്‍, സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നാണ് വാങ്ങിയതെങ്കിലും മൂലധന നേട്ടം പൂര്‍ണ്ണമായും നികുതി രഹിതമായി തുടരും. ചെറിയ പ്രീമിയത്തില്‍ ലഭ്യമാണെങ്കില്‍ മാത്രമേ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങുന്നതില്‍ അര്‍ത്ഥമുള്ളൂവെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പ്രീമിയം ഉയര്‍ന്നതാണെങ്കില്‍ സ്വര്‍ണ ഇടിഎഫ് വാങ്ങുന്നതിനെ അപേക്ഷിച്ച് ഇത് ഗണ്യമായി ലാഭം കുറയ്ക്കുമെന്നും വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

വ്യാപാരം ചെയ്യാന്‍ എളുപ്പവും കുറഞ്ഞ ചെലവുമാണ് നോക്കുന്നതെങ്കില്‍ സ്വര്‍ണ ഇടിഎഫ് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ നികുതി കാര്യക്ഷമമായ ദീര്‍ഘകാല ഹോള്‍ഡിങ്ങിനും പ്രീമിയം ചെറുതുമാണെങ്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആണ് മികച്ച ഓപ്ഷനെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിക്ഷേപകന്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഗോള്‍ഡ് ബോണ്ട് കൈവശം വയ്ക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് മാത്രമാണ് ഇതിന്റെ നേട്ടം ലഭിക്കുക. എസ്ജിബികള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്. കാരണം സ്വര്‍ണ്ണ വിലയിലെ ചലനത്തിന് പുറമേ, അവ നിശ്ചിത 2.5 ശതമാനം വാര്‍ഷിക പലിശയും വാഗ്ദാനം ചെയ്യുന്നു. പോരായ്മ ലിക്വിഡിറ്റിയാണ്. എന്നാല്‍ സ്വര്‍ണ ഇടിഎഫുകള്‍ വ്യാപാരം ചെയ്യാന്‍ എളുപ്പമാണ്. കൂടുതല്‍ വഴക്കം വാഗ്ദാനം ചെയ്യുന്നുവെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

Can You Still Buy Sovereign Gold Bonds In India? How To Buy SGBs, Interest, Benefits & Other Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

SCROLL FOR NEXT