പ്രതീകാത്മക ചിത്രം 
Business

ഉടന്‍ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ!, ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി; മുന്നറിയിപ്പുമായി സെര്‍ട്ട്- ഇന്‍

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പ്.ആന്‍ഡ്രോയിഡ് 11, 12.5, 12എല്‍, 13 അടക്കം വിവിധ വേര്‍ഷനുകളിലുള്ള ഫോണുകളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായാണ് സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഫോണില്‍ നുഴഞ്ഞുകയറി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും സെര്‍ട്ട്- ഇന്‍ നിര്‍ദേശിച്ചു.

ഫ്രെയിംവര്‍ക്ക്, സിസ്റ്റം, ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകള്‍, മീഡിയാടെക് ഘടകങ്ങള്‍, യൂണിസോക്ക് ഘടകങ്ങള്‍, ക്വാല്‍കോം ഘടകങ്ങള്‍, ക്വാല്‍കോം ക്ലോസ്ഡ് സോഴ്‌സ് ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ ആന്‍ഡ്രോയിഡ് ഓപ്പറേഷന്‍ സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്. CVE-2023-4863, CVE-2023-4211 എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുള്ള രണ്ട് സുരക്ഷാഭീഷണികള്‍ സൈബര്‍ ആക്രമണകാരികള്‍ ചൂഷണം ചെയ്യുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.

സുരക്ഷ ഉറപ്പാക്കാന്‍, ലഭ്യമായ അപ്‌ഡേറ്റുകള്‍ മുന്‍കൂട്ടി പരിശോധിച്ച് അവ ഉടനടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ട്ട് ഇന്‍ നിര്‍ദേശിച്ചു. അപ്‌ഡേഷന്‍ വൈകുന്നത് ഫോണിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചേക്കാം. സുരക്ഷാ അപ്‌ഡേറ്റുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുകയും സുരക്ഷ നിലനിര്‍ത്താന്‍ ആന്‍ഡ്രോയിഡ് സിസ്റ്റം നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT