Sovereign Gold Bond scheme ഫയൽ
Business

ഇനി സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് നികുതി ബാധ്യത; അറിയാം ഇളവ് ലഭിക്കുന്ന മൂന്ന് സ്‌കീമുകള്‍

വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും മികച്ച നികുതി ലാഭ നിക്ഷേപ മാര്‍ഗങ്ങളിലൊന്നായിരുന്നു സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും മികച്ച നികുതി ലാഭ നിക്ഷേപ മാര്‍ഗങ്ങളിലൊന്നായിരുന്നു സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. നിലവിലെ നിയമപ്രകാരം, സോവറിന്‍ ഗോള്‍ഡ് ബോണ്ട് കാലാവധി വരെ (8 വര്‍ഷം) കൈവശം വെച്ചാല്‍ ലഭിക്കുന്ന ലാഭത്തിന് നികുതി നല്‍കേണ്ടതില്ലായിരുന്നു. ബോണ്ട് നേരിട്ട് അപേക്ഷിച്ചു വാങ്ങിയതാണോ അതോ ഓഹരി വിപണി വഴി വാങ്ങിയതാണോ എന്നത് ഈ ഇളവിന് തടസമായിരുന്നില്ല. എന്നാല്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വ്യവസ്ഥ പ്രകാരം ബോണ്ട് പുറത്തിറക്കുമ്പോള്‍ നേരിട്ട് അപേക്ഷിച്ചു വാങ്ങുകയും കാലാവധി വരെ കൈവശം വെക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം നികുതി ഇളവ് തുടരും.

സ്റ്റോക്ക് എക്സ്ചേഞ്ച് വഴി 'സെക്കന്‍ഡ് ഹാന്‍ഡ്' ആയി ബോണ്ട് വാങ്ങുന്നവര്‍ക്ക് കാലാവധി പൂര്‍ത്തിയായാലും മൂലധന നേട്ട നികുതി നല്‍കേണ്ടി വരും. അതായത് എട്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല എന്ന ആകര്‍ഷണമാണ് ഇല്ലാതാകുന്നത്. ഇത്തരത്തില്‍ നികുതി ലാഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട മൂന്ന് പദ്ധതികള്‍ ചുവടെ:

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF):

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പദ്ധതിയാണിത്. നിക്ഷേപിക്കുന്ന തുകയ്ക്കും, അതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല (EEE status).

സുകന്യ സമൃദ്ധി യോജന (SSY):

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായുള്ള ഈ പദ്ധതിയിലും പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണമായ നികുതി ഇളവുണ്ട്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF):

ശമ്പള വരുമാനക്കാര്‍ക്ക് ലഭ്യമായ ഈ പദ്ധതിയിലും നിശ്ചിത പരിധി വരെയുള്ള നിക്ഷേപങ്ങള്‍ക്കും അതില്‍ നിന്നുള്ള ആദായത്തിനും നികുതി നല്‍കേണ്ടതില്ല. ഇവ കൂടാതെ, ചില ULIP കളും ELSS സ്‌കീമുകളും നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളില്‍ പെടുന്നു.

changes in sovereign gold bond, Know three schemes that provide relief from Tax

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഷാര്‍ജ, മാംഗോ ഷേക്കുകള്‍ കാണുമ്പോള്‍ കണ്‍ട്രോള്‍ പോകുന്നുണ്ടോ! പണി പിന്നാലെ വരും; കുറിപ്പ്

ബ്രെഡ് കട്ടിയായി പോകുന്നതാണോ പ്രശ്നം ? ഇതൊന്ന് ട്രൈ ചെയ്യൂ

ഐപിഎല്ലിൽ പാറ്റ് കമ്മിൻസ് കളിക്കുമോ?, മനസ് തുറന്ന് താരം

'കഴുത്തില്‍ തൊട്ടാല്‍ ഒരു തരിപ്പ് മാത്രം; മുഖത്തിന്റെ മാറ്റം സങ്കടപ്പെടുത്തുന്നു'; തുറന്നു പറഞ്ഞ് ജുവല്‍ മേരി

SCROLL FOR NEXT