BR Shetty source: facebook
Business

സ്വകാര്യ വിമാനം, എണ്ണ നിക്ഷേപം, വസ്തുവകകള്‍...; എന്‍എംസി ഹെല്‍ത്ത് കെയര്‍ തട്ടിപ്പില്‍ ബിആര്‍ ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് കോടതി

യുഎഇയിലെ എന്‍എംസി ഹെല്‍ത്ത് കെയര്‍ തട്ടിപ്പില്‍ സ്ഥാപകന്‍ ഡോ. ബിആര്‍ ഷെട്ടിയും മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് അബുദാബി കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അബുദാബി: യുഎഇയിലെ എന്‍എംസി ഹെല്‍ത്ത് കെയര്‍ തട്ടിപ്പില്‍ സ്ഥാപകന്‍ ഡോ. ബിആര്‍ ഷെട്ടിയും മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് അബുദാബി കോടതി. 2020ല്‍ എന്‍എംസി ഹെല്‍ത്ത്‌കെയര്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഞ്ചനാപരവും നിയമവിരുദ്ധവുമായ ഇടപാടുകള്‍ നടത്തിയെന്ന് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി കണ്ടെത്തി. ഇതോടെ ഇരുവരും 540 കോടി ഡോളര്‍ സ്ഥാപനത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നേക്കാം. വാദങ്ങള്‍ക്കൊടുവില്‍ നഷ്ടപരിഹാരമായി നല്‍കേണ്ട തുക സംബന്ധിച്ച അന്തിമ തീരുമാനം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും.

അബുദാബി കോമേഴ്സ്യല്‍ ബാങ്ക് നല്‍കിയ കേസിലാണ് ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കമ്പനിയില്‍ നടന്ന വന്‍ തട്ടിപ്പില്‍ അറിഞ്ഞുകൊണ്ട് പങ്കാളികളായെന്നാണ് കോടതി കണ്ടെത്തിയത്. കമ്പനി ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുക, വായ്പകള്‍ മറച്ചുവെയ്ക്കുക, സാമ്പത്തിക രേഖകളില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ തട്ടിപ്പുകളില്‍ ഇരുവരും പങ്കാളിയായി. തട്ടിപ്പ് നടന്ന 2012 ഏപ്രില്‍ 30 മുതലുള്ള കാലയളവിലെ നഷ്ടത്തിന് ഇവര്‍ ഉത്തരവാദിത്തം പറയേണ്ടിവരും. നിലവില്‍ അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള 'എന്‍എംസി ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡി'ന്റെ ആസ്തികളിലേക്ക് പണം നല്‍കാന്‍ ഇരുവരും ബാധ്യസ്ഥരാണെന്നും കോടതി വിധിച്ചു. ഓരോരുത്തരും എത്ര തുക നല്‍കണമെന്ന് തുടര്‍നടപടികള്‍ക്ക് ശേഷം തീരുമാനിക്കും.

2012 ഏപ്രില്‍ 2 മുതല്‍ 2020 ഏപ്രില്‍ 9 വരെയുള്ള കാലയളവില്‍ എന്‍എംസി ഗ്രൂപ്പില്‍ വലിയ തട്ടിപ്പ് നടന്നതായി കോടതി നിരീക്ഷിച്ചു. ഗ്രൂപ്പിന്റെ ആസ്തികള്‍ വകമാറ്റിയതും സാമ്പത്തിക രേഖകളില്‍ ആസ്തികളും വിറ്റുവരവും പെരുപ്പിച്ചു കാണിച്ചതുമാണ് പ്രധാന തട്ടിപ്പുകളെന്നും പറഞ്ഞു. എന്‍എംസി ഗ്രൂപ്പിന്റെ അക്കൗണ്ടുകളില്‍ നിന്ന് ഷെട്ടിയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതും കണ്ടെത്തിയിട്ടുണ്ട്. 500ലധികം തവണയാണ് ഇത്തരത്തില്‍ പണം കൈമാറ്റം നടന്നത്. ഈ പണം ഉപയോഗിച്ച് സ്വകാര്യ വിമാനം, ദുബൈ ഹില്‍സിലെ വസ്തുവകകള്‍, യുഎസിലെ എണ്ണ നിക്ഷേപം എന്നിവ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1975ല്‍ അബുദാബിയിലാണ് ബി ആര്‍ ഷെട്ടി എന്‍എംസി ഹെല്‍ത്ത് സ്ഥാപിച്ചത്. 2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഈ കമ്പനി ലിസ്റ്റ് ചെയ്തിരുന്നു.

Court finds BR Shetty and Prashanth Mangat guilty in NMC Health Care fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ച് രൂപ, 24 പൈസയുടെ നേട്ടം, എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ; റിവേഴ്‌സിട്ട് ഓഹരി വിപണി, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം അല്ല, പ്രത്യേക താത്പര്യക്കാർ: ബി ഗോപാലകൃഷ്ണൻ

കേരള ഭാഗ്യക്കുറി വകുപ്പിൽ ജൂനിയർ പ്രോഗ്രാമർ ഒഴിവുകൾ; ഫ്രഷേഴ്സിനും അവസരം...

തിരയില്‍ പെട്ട അമലയെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികള്‍; പേടിയോടെയാണ് ആ ദിവസം ഇന്നും ഓര്‍ക്കുന്നത്: കമല്‍

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15 കാരിക്ക് നേരെ ലൈം​ഗികാതിക്രമം; 21 കാരൻ അറസ്റ്റിൽ