പ്രതീകാത്മക ചിത്രം 
Business

ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; ഒറ്റദിവസം ഏഴു ശതമാനം വര്‍ധന

ബെന്റ് ക്രൂഡ് വില ബാരലിന് 117 ഡോളറിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഒറ്റദിവസം കൊണ്ട് ഏഴു ശതമാനമാണ് വര്‍ധിച്ചത്. ബെന്റ് ക്രൂഡ് വില ബാരലിന് 117 ഡോളറിലെത്തി. നാലു മാസം കൊണ്ട് 33 ഡോളര്‍ ആണ് കൂടിയത്. 

രാജ്യത്ത് ഇന്ധന വിലയും വര്‍ധിച്ചിട്ടുണ്ട്. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. 

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയിരിക്കുന്നത്. നാലു മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ധന വില കൂടുന്നത്. റഷ്യയുെ്രെകന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാട്ടില്‍ ഒറ്റപ്പെട്ടു, ഹനുമാന്‍ ചാലിസ ചൊല്ലിയതും ഇരുട്ടില്‍ നിന്നുമത് പ്രത്യക്ഷപ്പെട്ടു, ഞങ്ങള്‍ക്ക് വഴികാട്ടിയായി: സായ് പല്ലവി

'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!

'എനിക്കത്ര വലിയ കഴിവൊന്നുമില്ല, എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് അറിയൂ; അതാണ് പ്രശ്നം'

മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്