Muhurat trading today file
Business

മുഹൂര്‍ത്ത വ്യാപാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; പ്രതീക്ഷയോടെ നിക്ഷേപകര്‍, അറിയാം ചരിത്രം

സംവത് 2083ന്റെ തുടക്കം കുറിച്ച് ദീപാവലി ദിവസമായ ഇന്ന് നടക്കാന്‍ പോകുന്ന പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തിന്റെ ആവേശത്തിലാണ് നിക്ഷേപകര്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സംവത് 2083ന്റെ തുടക്കം കുറിച്ച് ദീപാവലി ദിവസമായ ഇന്ന് നടക്കാന്‍ പോകുന്ന പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തിന്റെ ആവേശത്തിലാണ് നിക്ഷേപകര്‍. മുഹൂര്‍ത്ത വ്യാപാര സമയത്ത് നിക്ഷേപം നടത്തുന്നത് ഐശ്വര്യമാണ് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ നിരവധിപ്പേരുണ്ട്. ബിഎസ്ഇയിലും എന്‍എസ്ഇയിലും കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സിലും ഇന്ന് പ്രത്യേക വ്യാപാരം നടക്കും. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 2.20 മുതല്‍ 3.30 വരെയാണ് വ്യാപാരം. ഒരു മണിക്കൂര്‍ നീളുന്ന ഈ വ്യാപാരം ഐശ്വര്യപൂര്‍ണമായ തുടക്കമായാണ് നിക്ഷേപകര്‍ കാണുന്നത്.

എന്താണ് മുഹൂര്‍ത്ത വ്യാപാരം?

ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന ഹ്രസ്വകാല വ്യാപാര സെഷനാണിത്. ലക്ഷ്മി പൂജയുമായി ചേര്‍ന്നുവരുന്ന സമയം ഐശ്വര്യപ്രദവും സമൃദ്ധി നല്‍കുന്നതുമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വിക്രം സംവത് അഥവാ ഹിന്ദു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തെ കുറിക്കുന്നു. 1957ല്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആണ് (ബിഎസ്ഇ) മുഹൂര്‍ത്ത ട്രേഡിങ്ങിന് തുടക്കമിട്ടത്. 1992 മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) ഇത് പിന്തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം പ്രധാന സൂചികളെല്ലാം 0.1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത്തവണയും നേട്ടത്തിലായിരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും നേട്ടത്തോടെയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്. ഇത് ഞായറാഴ്ചയും തുടരുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. കഴിഞ്ഞ എട്ടുദിവസത്തിനിടെ നിഫ്റ്റി 50, സെന്‍സെക്സ് സൂചികകള്‍ ഏകദേശം 10 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഈ മുന്നേറ്റം വഴി ഈ വര്‍ഷത്തെ മൊത്തത്തിലുള്ള നഷ്ടം ഏകദേശം നാലുശതമാനമായി കുറയ്ക്കാനും വിപണിക്ക് സാധിച്ചു.

മുഹൂര്‍ത്ത വ്യാപാരത്തിന്റെ ചരിത്രം

മുഹൂര്‍ത്ത വ്യാപാരവുമായി ബന്ധപ്പെട്ട മുന്‍കാല വിവരങ്ങള്‍ ഒരുപരിധി വരെ ആത്മവിശ്വാസം പകരുന്നതാണ്. 2006നും 2025നും ഇടയിലുള്ള 20 മുഹൂര്‍ത്ത വ്യാപാര സെഷനുകളില്‍ 14 എണ്ണത്തിലും നിഫ്റ്റി 50 നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 10 സെഷനുകളില്‍ എട്ടെണ്ണത്തിലും നിഫ്റ്റി 50, സെന്‍സെക്‌സ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നിരുന്നാലും ഈ കണക്കുകള്‍ ഭാവിയിലെ നേട്ടങ്ങള്‍ക്ക് യാതൊരു ഉറപ്പും നല്‍കുന്നില്ലെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഉദാഹരണത്തിന് 2025ലെ പ്രത്യേക വ്യാപാര സെഷനില്‍ നിഫ്റ്റി 50-യ്ക്ക് ലഭിച്ചത് വെറും 0.10 ശതമാനം നേട്ടം മാത്രമാണ്.

Diwali Muhurat Trading today, know the history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിപ വീണ്ടും ആവര്‍ത്തിക്കും; 50% വവ്വാലുകളില്‍ വൈറസ് ബാധ'

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം വികെ ശ്രീനിവാസൻ അന്തരിച്ചു

"പൊലീസ് ഡാ...!!!"; എഎസ്‌ഐയെ ആക്രമിച്ച് ഒളിവില്‍ പോയ പ്രതിയെ പിടികൂടി അതേ റോഡിലൂടെ നടത്തിച്ചു

'സത്യം മനസിലാക്കാതെ സമൂഹം പെരുമാറും, അത് നേരിട്ട് ജീവിക്കുന്നവരാണ് നമ്മൾ'; കുരുന്നുകൾക്ക് മുന്നിൽ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി

'ഞങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ട്; പെട്രോളിലെ എഥനോളിൻറെ അളവ് കാലക്രമേണ വർധിപ്പിക്കും'