ഫയൽ/ എപി 
Business

2023 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് ആരെയെന്നറിയാമോ? പേരുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ 

ഗൂഗിളിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2023 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത് ആരെയെന്നറിയാമോ? ഈ കണക്കുകള്‍ ഗൂഗിള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2023 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് നടി കിയാര അഡ്വാനിയെയാണ്. ഈ വര്‍ഷമായിരുന്നു ബോളിവുഡ് നടനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള കിയാരയുടെ വിവാഹം.  കിയാരയുടെ ജനപ്രീതി വര്‍ധിക്കുന്നതിനും ഇത് കാരണമായി. 

ഗൂഗിളിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലാണ്. ഗുജറാത്ത് ടൈറ്റന്‍സിലെയും ഇന്ത്യന്‍ ടീമിലെയും കിടിലന്‍ പ്രകടനങ്ങളാണ് ഗില്ലിനെ സെര്‍ച്ചില്‍ മുന്നേറ്റം നേടിക്കൊടുത്തത്. ഒപ്പം സാറ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഗില്ലിന് സെര്‍ച്ചില്‍ ഇടം നേടി കൊടുത്തു.  

ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്തുള്ളത് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വണ്ടര്‍ ബോയ് രചിന്‍ രവീന്ദ്രയാണ്. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ പേര് ചേര്‍ത്താണ് രചിന്‍ എന്ന പേര് താരത്തിന് മാതാപിതാക്കള്‍ ഇട്ടതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രചിന്റെ പിതാവ് തന്നെ പിന്നീട് ഈ അഭ്യൂഹങ്ങളെ തള്ളി. ലോകകപ്പിലെ ഗംഭീര പ്രകടനം കൂടിയായപ്പോര്‍ രചിന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാലാം സ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍  നിര്‍ണായക ഷമിയുടെ പങ്ക് നിര്‍ണായകമായിരുന്നു. 24 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഞ്ചാം സ്ഥാനത്ത് ബിഗ് ബോസ് ഒടിടി രണ്ടാം സീസണ്‍ ജേതാവായ എല്‍വിഷ് യാദവാണ്. പ്രമുഖ യുട്യൂബറാണ് എല്‍വിഷ്. ടോപ് ടെന്നില്‍ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫുട്‌ബോള്‍ ഐക്കണ്‍ ഡേവിഡ് ബെക്കാം, സൂര്യകുമാര്‍ യാദവ്, ലോകകപ്പിലെ ഓസീസ് ഹീറോ ട്രാവിസ് ഹെഡ്ഡ് എന്നിവരാണ് ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി'; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ

ചോദിക്കാതെ തന്നെ തരണം; ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത്: കെഎന്‍എ ഖാദര്‍

SCROLL FOR NEXT